Get Updates
Get notified of breaking news, exclusive insights, and must-see stories!

"കേരളത്തിന്റെ സൈന്യം" പട്ടിണിയിൽ; തിരിഞ്ഞു നോക്കാതെ സർക്കാർ

കേരളത്തിൻ്റെ പ്രളയ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിട്ട് നാളേറെയായി. ഇവരെ തിരിഞ്ഞ് നോക്കാൻ ആരുമില്ലെന്നാണ് കടലിൻ്റെ മക്കൾ പറയുന്നത്. കടല്‍ക്ഷോഭവും, മത്സ്യലഭ്യതക്കുറവും, ലോക്ഡൗണും, ട്രോളിങ്ങ് നിരോധനവുമാണ് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. സർക്കാർ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണിവർ. വൺ ഇന്ത്യ മലയാളം വാർത്ത സംഘം തീരദേശജനതയുടെ പ്രശ്നങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോൾ.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

അവഗണന മാത്രം

അവഗണന മാത്രം

നാട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ആരുടെയും ക്ഷണത്തിന് കാത്തു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. ഇന്നിവര്‍ കടുത്ത ദുരിതത്തില്‍ കഴിയുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ലാത്ത ഗതിയാണ്.സർക്കാരും അതാത് ജില്ലാ ഭരണകൂടവുമൊക്കെ അവരവരുടെ സ്വന്തം ആവശ്യങ്ങളിൽ മാത്രമാണ് വ്യാപൃതരാവുന്നത്.

തിരിഞ്ഞു നോക്കാതെ സർക്കാർ

തിരിഞ്ഞു നോക്കാതെ സർക്കാർ

കടൽക്ഷോഭവും, ശക്തമായ കാറ്റും മഴയുമൊക്കെ ഉണ്ടാകുമ്പോൾ മന്ത്രിമാർ അടങ്ങുന്ന സംഘം സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സാധാരണ നൽകുന്നത് പോലെ മോഹനവാഗ്ദാനങ്ങൾ നൽകാൻ കടലോര മേഖലകളിലെത്തും. ഉദ്യോഗസ്ഥ സംഘവും ഇവർക്കൊപ്പം ഉണ്ടാകും.പിന്നെ, അവർ തിരിച്ചു പോയി കഴിഞ്ഞാൽ എല്ലാം പഴയപ്പടിയാണ്.ഫലത്തിൽ യോഗം വിളിക്കുന്നതും സഹായം പ്രഖ്യാപിക്കുന്നതുമൊക്കെ പിന്നീട് പേരിന് മാത്രമാകും. അർഹരായവർക്ക് സഹായങ്ങൾ കിട്ടുന്നുണ്ടോ എന്ന് ഒന്നന്വേഷിക്കാൻ പോലും ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.

നടുങ്ങുന്ന കാഴ്ചകൾ

നടുങ്ങുന്ന കാഴ്ചകൾ

മഴയും കാറ്റും ശമിക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ തിരികെ വീണ്ടും തങ്ങളുടെ കടൽക്കരയിലുള്ള വീടുകളിലേക്ക് മടങ്ങി പോകും.തീരദേശങ്ങളിലെ ദുരിതമൊപ്പിയെടുത്ത ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ കണ്ടത് വീടുകൾ തകർന്ന ദൃശ്യങ്ങളും ആർത്തലച്ചത്തുന്ന തിരമാലകൾ സംഹാര താണ്ഡവമാടി നശിപ്പിച്ച കുടുംബങ്ങളുടെ കണ്ണീർ കാഴ്ചകളുമാണ്. അത്രമേൽ ഉള്ളുപൊള്ളിക്കുന്നതാണ് ഹൃദയഭേദകമായ കാഴ്ചകൾ.

വിലങ്ങുതടിയാകുന്ന ട്രോളിംഗ് സീസണുകൾ

വിലങ്ങുതടിയാകുന്ന ട്രോളിംഗ് സീസണുകൾ

ട്രോളിംഗ് സീസൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനും കഴിയാറില്ല. ഇതോടെ ഉപജീവനമാർഗ്ഗം ഇല്ലാതാകും.എന്നാല്‍, ഇത്തവണ ട്രോളിങ് നിരോധനം തുടങ്ങിയ ശേഷം കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്നു പലര്‍ക്കും കടലില്‍ പോകാനായില്ല. ഇതോടെ പലരുടെയും വള്ളങ്ങൾ കരയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തടസ്സമാകുന്ന കൊവിഡ് മഹാമാരി

തടസ്സമാകുന്ന കൊവിഡ് മഹാമാരി

കൊവിഡ് മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടലിൽ പോകുന്നതിനും വിലക്കുണ്ട്.നാലുപേരടങ്ങുന്ന ചെറുവള്ളങ്ങൾ കടലിൽ പോയാൽ പട്ടിണിയിലാതെ അന്നന്നത്തെ അന്നം കഴിച്ചു കൂട്ടാം.തൊഴിലാളികളുടെ അന്നംമുട്ടരുതെന്നു കരുതിയാണ് പല വള്ള ഉടമകളും നഷ്ടം ഭയന്നും വള്ളം കടലിലിറക്കുന്നത്.

''കടലില്‍ പോയിട്ടു നാളുകളേറെയായി. പോയാല്‍ തന്നെയും മീനില്ല. സര്‍ക്കാര്‍ തരുന്ന അരിയുള്ളത് കൊണ്ട് കഞ്ഞികുടിച്ച് കഴിയുന്നു, നാളത്തെ അവസ്ഥ എന്താകുമെന്ന് അറിയില്ല''- മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കൂരകൾ തകർന്ന് തരിപ്പണമാകുമ്പോൾ

കൂരകൾ തകർന്ന് തരിപ്പണമാകുമ്പോൾ

മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗം പേരുടെ വീടുകളും തകർന്നു തരിപ്പണമായ സ്ഥിതിയിലാണ്.പലയിടങ്ങളിലും വീടുകൾ ഭാഗികമായും പൂർണമായും തകർന്നിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യവും പതിവുകാഴ്ചകൾ. ഉപയോഗശൂന്യമായ ശൗചാലയങ്ങളും വീടുകൾക്കു മുന്നിൽ മണ്ണിടിഞ്ഞ് താഴ്ന്ന സ്ഥിതിയിലുള്ള കാഴ്ചകളും നിത്യസംഭവങ്ങളായി മാറുന്നു.

രണ്ടാം സാമ്പത്തിക പാക്കേജ്

രണ്ടാം സാമ്പത്തിക പാക്കേജ്

അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളത്തിലെ പ്രളയകാലത്ത് താങ്ങായ മത്സ്യതൊഴിലാളികളുടെ ജീവൻ കടലമ്മ തന്നെ അപഹരിക്കുമെന്നുറപ്പാണ്. രണ്ടാം സാമ്പത്തിക പാക്കേജ് അടക്കം നൽകിക്കൊണ്ട് ഇവരെയും ചേർത്തു പിടിക്കാനുള്ള ബാധ്യത നമുക്കുണ്ട്.തീരദേശ ജനതയുടെ ദുരിതം അത്രമേൽ ഭയാനകമാണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട് .''കണ്ണു തുറക്കാത്തവർ ഇനിയെങ്കിലും ഇതൊക്കെ ഒന്ന് കണ്ണുതുറന്ന് കാണണം" - മത്സ്യത്തൊഴിലാളികൾ പറയുന്നു.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കേരളം അൺലോക്കായി..ഇനി ലോക്ക്ഡൗൺ ഇങ്ങനെ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+