കൊവിഡ് പ്രോട്ടോകോള്‍ പാലിക്കും; കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും വാക്‌സിന്‍ കിട്ടാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ക്രോസ് ചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേകം ട്രാഫിക് പൊലീസിനെ നിയമിച്ചെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഓണ്‍ലൈന്‍ പഠനം പുതിയ ടൈംടേബിളില്‍ ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക മികവിനായി ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സ്്കൂളുകളിലെ സൗകര്യങ്ങള്‍ ഏറ്റവും മെച്ചമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് അടച്ചുപൂട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനം പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.

നാല്‍പ്പത്തി രണ്ട് ലക്ഷം കുട്ടികളാണ് ഇന്ന് വിവിധ സ്‌കൂളുകളിലേക്ക് എത്തുന്നത്. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം കുട്ടികള്‍ ചേരും എന്നാണ് കണക്കുകൂട്ടല്‍. രണ്ട് വര്‍ഷം മുടങ്ങി കിടന്ന സ്‌കൂള്‍ കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വര്‍ഷം പുനരാരംഭിക്കും കഴക്കൂട്ടം ഗവേണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഉണ്ടായിരിക്കില്ല. എല്ലാം പഠിക്കണം. ആദ്യത്തെ മൂന്നാഴ്ച റിവിഷനായിരിക്കും. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഭക്ഷണം പങ്കുവെച്ച് കഴിക്കരുത്. 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
എന്തൊരു ലുക്കാണിത്...; മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം സ്‌കൂള്‍ തുറക്കലിന്റെ ഭാഗമായി സംസ്ഥാനത്താകെ 10563 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കുകയും 9116 എണ്ണത്തിന് ഫിറ്റ്‌നസ് നല്‍കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 1447 വാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടെന്നും പോരായ്മ പരിഹരിച്ച് ഇവ പരിശോധനക്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഇനി പരിശോധിക്കാനുള്ളത് 10237 വാഹനങ്ങളാണ്. സംസ്ഥാനത്ത് ആകെ 20771 സ്‌കൂള്‍ വാഹനങ്ങളാണുള്ളത്.












Click it and Unblock the Notifications