കൂടംകുളം: വൈദ്യുതിയില്ലെങ്കിലും പണം നല്‍കണം
തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നവൈദ്യുതി കേരളത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതി. ഡിസംബര്‍ മുതലാണ് കൂടംകുളത്ത് നിന്ന് 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുക. എന്നാല്‍ പ്രത്യേക ലൈന്‍ ഇതുവരെ സജ്ജമാകാത്തതിനാല്‍ ഈ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാനാവില്ല
യൂണിണിറ്റിന് രണ്ടര രൂപ മുതല്‍ മൂന്നര രൂപവരെയുള്ള നിരക്കിലാണ് കൂടംകുളത്ത് നിന്ന് നമുക്ക് ലഭിക്കുക. ഡിസംബര്‍ മുതല്‍ 133 മെഗാവാട്ടും പിന്നീട് 133 മെഗാവാട്ടും ലഭിക്കും. വൈദ്യുതി ഉപയോഗം കൂടിയ സമയങ്ങളില്‍ യൂണിറ്റിന് 11 രൂപയ്ക്കുള്ള വൈദ്യുതിയാണ് ഇപ്പോള്‍ നമ്മള് ഉപയോഗിക്കുന്നത്. കൂടംകുളം വൈദ്യുതി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പ്രതിദിനം ലക്ഷങ്ങളുടെ ലാഭമുണ്ടാകും. പക്ഷേ പ്രത്യേക ലൈന്‍ ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. കൊച്ചി - ഇടമണ്‍ ലൈന്‍ വഴി വൈദ്യുതി കൊണ്ടു വരുന്നതിനായിരുന്നു നേരത്തെയുള്ള തീരുമാനം.

കൂടംകുളത്തു നിന്നും 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ നിലവില്‍ ഉണ്ട്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായിട്ടാണ് കരാര്‍. ഇത് പ്രകാരം ഓരോ ഘട്ടത്തിലും വാങ്ങാമെന്ന് സമ്മതിച്ചിട്ടുള്ള വൈദ്യുതിയുടെ പണം നല്‍കണം. വൈദ്യുതി സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത് ബാധകമാണ്. ലൈന്‍ ഇതുവരെ പൂര്‍ത്തിയാകാത്ത് സാഹചര്യത്തില്‍ ഡിസംബര്‍ മുതല്‍ ഈ പണം കെഎസ്ഇബി നല്കിക്കൊണ്ടിരിക്കണം എന്നര്‍ത്ഥം. ഉപയോഗിക്കാത്ത വൈദ്യുതിക്കാണ് ഈ പണം നല്‍കേണ്ടി വരിക.
കൊച്ചി - ഇടമണ്‍ വൈദ്യുതി ലൈനിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പറ്റു. നിര്‍മ്മാം വൈകുന്ന ഓരോ ദിനത്തിനും ഭാവിയില്‍ നാം വെറുതേ പണം ചെലവാക്കേണ്ട ഗതികേടിലാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ലൈന്‍ നിര്‍മാണം മുടങ്ങിയത്. വന്‍കിട റബ്ബര്‍ തോട്ടങ്ങളില്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരും എന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications