എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സർക്കാർ, കാരണം നിയമസഭ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കുന്ന മാറ്റിവയ്ക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇപ്പോള്‍ അനുമതി തേടിയിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഇടത് അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
അതേസമയം, സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷയാണ് ഇന്ന് നടന്നത്. വാഹന പണിമുടക്ക് മൂലമാണ് അന്നത്തെ പരീക്ഷ മാറ്റിവച്ചത്. മാര്‍ച്ച് 17 മുതല്‍ പൊതു പരീക്ഷ ആരംഭിക്കും. മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാകും. കൊവിഡിനെ തുടര്‍ന്ന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തിയത്.
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍












Click it and Unblock the Notifications