Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ കൊള്ള; ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റില്‍ ആറിരട്ടി വര്‍ധന, പ്രവാസികള്‍ക്ക് തിരിച്ചടി

കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന. ടിക്കറ്റ് നിരക്കില്‍ ആറിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് മുംബൈയിലുള്ളതിനാല്‍ എത്രയോ മുന്നിലാണ് നിരക്ക്. മുംബൈയില്‍ നിന്ന് 19000 രൂപ മുടക്കിയാല്‍ ദുബായിലെത്താം. കേരളത്തില്‍ പക്ഷേ അങ്ങനെയല്ല. ദുബായിലേക്ക് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുകയാണെങ്കില്‍ 78000 രൂപ വരെയാണ് ഈടാക്കുന്നത്.

അവധിക്കാലമായതിനാല്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക്. അതേസമയം ഓണം സീസണ്‍ അടക്കം മുന്നിലുള്ളതിനാല്‍ പ്രവാസികള്‍ ആകെ വിഷമത്തിലാണ്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനികള്‍ എന്തുകൊണ്ട ഇടപെടുന്നില്ലെന്ന് പ്രവാസി മലയാളികള്‍ ചോദിക്കുന്നു. ഓണാവധി കഴിഞ്ഞ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്ന് മടങ്ങുന്നതാണ് പ്രവാസികളുടെ രീതി. എന്നാല്‍ ഇപ്പോള്‍ ഒരു കുടുംബം നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകാനായി ടിക്കറ്റെടുത്താല്‍ നടുവൊടിയും. വീക്കെന്‍ഡ് ടിക്കറ്റ് നിരക്കുകള്‍ അതിലേറെ ഭീമവുമാണ്.

flight-ticket-price

സെപ്റ്റംബര്‍ ആദ്യവാരമാണ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് അവസാനമാണ് ഈ വര്‍ഷം ഓണമെത്തുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഇവര്‍ മടങ്ങി പോവുക. എന്നാല്‍ ഈ മടക്കം പോക്കറ്റ് കീറുമെന്ന് ഉറപ്പാണ്. മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപയാണ് ഒമാന്‍ എയറിന്റെ ടിക്കറ്റിന്. അതേ ടിക്കറ്റിന് തിരുവനന്തപുരത്ത് നിന്ന് റിയാദിലക്ക് എയര്‍ അറേബ്യ ഈടാക്കുന്നത് 78972 രൂപയാണ്. കേരളത്തിയെും, മുംബൈയിലും ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ചാല്‍ ആറിരട്ടിയില്‍ അധികമാണ് വര്‍ധനവെന്ന് മനസ്സിലാക്കാം.

സെപ്റ്റംബര്‍ മാസത്തില്‍ വന്‍ നിരക്കാണ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഈടാക്കുന്നത്. എമറൈറ്റ്‌സില്‍ 72143 രൂപ, ഇത്തിഹാദ് 70426 രൂപ എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് പോകുമ്പോള്‍ നല്‍കേണ്ട ടിക്കറ്റ് നിരക്ക്. ശരിക്കും ആകാശ കൊള്ളയാണ് നടക്കുന്നതെന്ന് തന്നെ പറയാം. എയയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24979 രൂപയാണ് ഈടാക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നും ദുബായിലേക്ക് എയര്‍ ഇന്ത്യയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ 47662 രൂപ നല്‍കേണ്ടി വരും.

ഇത്തരത്തില്‍ ദുബായിലേക്ക് മടങ്ങുക പ്രവാസികള്‍ക്ക് ദുഷ്‌കരമായിരിക്കും. പ്രത്യേകിച്ച് കുടുംബമായി വന്നവരുടെ കീശ കാലിയാവും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അ ധികാരം വിമാനക്കമ്പനികള്‍ക്കാണ്. യുപിഎ ഭരണകാലത്താണ് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ ഈ അധികാരം വിട്ടുനല്‍കിയത്. ഈ തീരുമാനത്തെയാണ് ടിക്കറ്റ് നിരക്കിന് പ്രധാന കാരണമായി പ്രവാസികള്‍ കുറ്റപ്പെടുന്നത്. കേന്ദ്രം വിഷയത്തില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+