കേരളത്തിന്റെ വന്ദേഭാരത് സൂപ്പര്‍ഹിറ്റ്; രാജ്യത്ത് തന്നെ ഒന്നാമത്.. അപൂര്‍വ നേട്ടം
തിരുവനന്തപുരം: സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ നേട്ടം കൊയ്ത് കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസ് എന്ന നേട്ടമാണ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ ഓടുന്ന ട്രെയിന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ വന്ദേഭാരതിന്റെ ഒക്യുപന്‍സി റേറ്റ് 215 ശതമാനമാണ്. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് സാരം.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒക്യുപന്‍സി റേറ്റ് 203 ശതമാനമാണ്. കോയമ്പത്തൂര്‍ - ചെന്നൈ വന്ദേഭാരതും സെക്കന്ദരാബാദ് - തിരുപ്പതി വന്ദേഭാരത് എക്‌സ്പ്രസും ആണ് കൂടിയ ഒക്യുപന്‍സി റേറ്റോടെ തൊട്ടു പിന്നിലുള്ളത്. 150 ശതമാനത്തിന് മുകളിലാണ് ഈ വന്ദേഭാരതുകളുടെ ഒക്യുപന്‍സി റേറ്റ്. തുടക്കത്തിലെ ആവേശം കഴിഞ്ഞാലും 100 ശതമാനം ഒക്യുപെന്‍സി ഉണ്ടാകും എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

നേരത്തെ ആവശ്യത്തിന് യാത്രക്കാരില്ലെങ്കില്‍ കോച്ചുകളുടെ എണ്ണം പതിനാറില്‍ നിന്ന് എട്ടായി കുറക്കും എന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഈ തയ്യാറെടുപ്പോടെ ആണ് കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത് തന്നെ. എന്നാല്‍ നിലിവലെ സാഹചര്യത്തില്‍ അത് വേണ്ടിവരില്ല എന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്ന് വരെയുള്ള കണക്ക് പ്രകാരം വന്ദേഭാരത് ട്രെയിന്‍ 6 ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ നേടിയത് 2.7 കോടി രൂപയാണ്.
ഇക്കാലയളവില്‍ 31,412 ബുക്കിങ് ആണ് ലഭിച്ചത്. 27,000 പേര്‍ യാത്ര ചെയ്തു. 1,128 സീറ്റുകളുള്ള ട്രെയിനില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാനാണ് കൂടുതല്‍ യാത്രക്കാരും തിരഞ്ഞെടുക്കുന്നത്. നിലവില്‍ മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. 1.17 കോടി രൂപയാണ് ഈ സര്‍വീസില്‍ ലഭിക്കുന്നത്.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
തിരുവനന്തപുരം - കാസര്‍കോട് ട്രിപ്പിന് 1.10 കോടി രൂപയും ലഭിക്കുന്നുണ്ട്. വന്ദേഭാരത് ട്രെയിനില്‍ 1024 ചെയര്‍ കാര്‍ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറില്‍ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയും ആണ് ഈടാക്കുന്നത്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഇത് യഥാക്രമം 1520 രൂപയും 2815 രൂപയുമാണ്.
അതേസമയം, രാജ്യത്തെ മറ്റു പല വന്ദേഭാരത് ട്രെയിനുകളുടെയും അവസ്ഥ മോശമാണ് എന്നാണ് റിപ്പോര്‍ട്ട്. ബിലാസ്പുര്‍ നാഗ്പുര്‍ റൂട്ടില്‍ 52 ശതമാനവും അജ്‌മേര്‍ ഡല്‍ഹി റൂട്ടില്‍ 48 ശതമാനവും യാത്രക്കാര്‍ മാത്രമാണുള്ളത് വന്ദേഭാരത് എക്‌സ്പ്രസില്‍ ഉള്ളത്. ഇത്തരത്തില്‍ യാത്രക്കാര്‍ കുറഞ്ഞ് യാത്ര ചെയ്യുന്നതിനാല്‍ ഇവിടെ കോച്ചുകളുടെ എണ്ണം പതിനാറില്‍ നിന്ന് എട്ടായി കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്.












Click it and Unblock the Notifications