കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ നയം പോലെ; കേരളം നികുതി കുറക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏകദേശം 30 രൂപയിൽ അധികം കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. അതിന്റെ പങ്ക് കേരളത്തിന് തന്നിട്ടില്ല. ഇപ്പോഴത്തെ കേന്ദ്ര തിരുമാനം പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണ്. പോക്കറ്റിലെ മുഴുവൻ പണവും എടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ നടക്കട്ടെ എന്ന് പറയുന്ന അവസ്ഥയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പറഞ്ഞാൽ വ്യത്യസ്തമായി കുറക്കാൻ സാധിക്കില്ല,ധനമന്ത്രി പറഞ്ഞു.

നമ്മുടെ എല്ലാ ചെലവുകളും പെട്രോൾ ഡീസൽ വിലയിൽ അധിഷ്ഠിതമായിട്ടാണ്. നമ്മുടെ കൈയ്യിൽ നിന്നും 30 രൂപ എടുത്തതിൽ നിന്നാണ് 10 രൂപ കുറച്ചത്. ഡീലസിന്റെ അഞ്ച് രൂപയും.അങ്ങനെ കുറയ്ക്കുമ്പോൾ അതിന് ആനുപാതികമായിട്ട് രണ്ടര രൂപയും ഒന്നര രൂപയും പെട്രോളിനും ഡീസലിനും യഥാക്രമം കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതിനാല്‍ ഇനി സംസ്ഥാനം ഇന്ധനവില കുറയ്ക്കാൻ സാധിക്കില്ല.
ഇപ്പോഴത്തെ കുറവ് വരുത്താനുള്ള തിരുമാനം രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി സംസ്ഥാനം കുറച്ചില്ലെങ്കില്‍ വലിയ പ്രതിഷേധം നടത്തുമെന്ന കെ പി സി സി അധ്യക്ഷന്റെ പ്രസ്താവനയെ ധനമന്ത്രി വിമർശിച്ചു. കെ പി സി സി പ്രസിഡന്റ് രാഷ്ട്രീയമായിട്ടല്ല പ്രതികരിക്കേണ്ടത്.സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. സാമൂഹിക ക്ഷേമ പെൻഷനുകൾ നൽകണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ല. ക്ഷേമ പെൻഷനുകളെല്ലാം കട്ട് ചെയ്യണമെന്നാണോ സുധാകരൻ പറയുന്നതെന്നും ധനമന്ത്രി ചോദിച്ചു.
Recommended Video
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതമാണ് കുറച്ചത്. ഇതിന് പിന്നാലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനനങ്ങൾ മൂല്യ വർദ്ധിത നികുതി കുറച്ചിരുന്നു. യു പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചത്.
അതേസമയം കേരളവും ഇന്ധന വില കുറയ്ക്കാൻ തയ്യാറായില്ലേങ്കിൽ കോൺഗ്രസ് സമരം തുടങ്ങുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാജ്യത്ത് ഉയർന്ന് വന്ന ജനകീയ പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോൾ കേന്ദ്രം ഇന്ധന വിലയിൽ കുറവ് വരപത്തിയത്. ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിയും ഇപ്പോഴത്തെ വില കുറയ്ക്കലിന് കാരണമായി. കേരളത്തിൽ എൽ ഡി എഫ് സർക്കാരും ഉടൻ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികൾ കൈക്കൊള്ളണമെന്നും കെ സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications