ഹാദിയ കേസില്‍ നേട്ടമുണ്ടാക്കി തീവ്രവാദികള്‍; കേരളത്തില്‍ വര്‍ഗീയം വേരുപിടിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേവലം വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള വിവാഹം മാത്രമായി ബഹളമൊന്നുമില്ലാതെ അവസാനിക്കേണ്ടിയിരുന്ന ഒരു കാര്യം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടതോടെ നേട്ടമുണ്ടാക്കിയത് തീവ്രവാദികള്‍. മുസ്ലീം ഹിന്ദു തീവ്ര സംഘടനകളാണ് ഹാദിയയുടെ വിവാഹം വിവാദമായതോടെ നേട്ടമുണ്ടാക്കിയത്.

എംഎസ് ധോണി ക്യാപ്റ്റന്‍ കൂളല്ല; ക്യാപ്റ്റന്‍ കുപിതനാകാറുണ്ടെന്ന് സുരേഷ് റെയ്‌ന

ഹാദിയ സംഭവം മുസ്ലീം ഹിന്ദു വിഭാഗങ്ങളില്‍ ചേരിതിരിവുണ്ടാക്കാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞു. ഹാദിയയുടെ പിതാവിന്റെ ഭാഗത്ത് ചേര്‍ന്നെന്ന രീതിയില്‍ സംഘപരിവാറും ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്റെ ഭാഗത്ത് എസ്ഡിപിഐ പോലുള്ള സംഘടനകളും ചേര്‍ന്നതോടെയാണ് കേരളത്തില്‍ വര്‍ഗീയവും വേരുപിടിക്കുമെന്ന് തെളിയിച്ചത്.

hadhiya

സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങളും നടത്തുന്ന പോര്‍വിളികള്‍ സാധാരണക്കാരായ മലയാളികളെ ഞെട്ടിപ്പിക്കുന്നതും നാണംകെടുത്തുന്നതുമാണ്. കേരളത്തില്‍ ഇന്നുവരെ നടന്ന മിശ്രവിവാഹങ്ങള്‍ക്കൊന്നുമില്ലാത്ത രീതിയില്‍ ഹാദിയ കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞു.

ഇതോടെ, കൂടുതല്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന ആഹ്വാനം ഒരുവശത്തും സംസ്ഥാനത്ത് ലൗ ജിഹാദ് സജീവമാണെന്ന ആരോപണം മറുവശത്തും കനക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ഇത് വോട്ടാക്കി മാറ്റുകയാണ് ഇരുവിഭാഗത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഹാദിയ വിഷയത്തില്‍ സുപ്രീംകോടതി എന്തു തീരുമാനമെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിവാദത്തിന്റെ അവസാനം. എത്രയും വേഗം വിവാദം അവസാനിച്ചു കിട്ടണമെന്ന് കേരളത്തിലെ സമാധാനപ്രിയര്‍ ആഗ്രഹിക്കുമ്പോള്‍ കേസും വിവാദവും അനിശ്ചിതമായി നീളുകയും അതില്‍നിന്ന് മുതലെടുപ്പ് നടത്തുകയുമായിരിക്കും തീവ്രവാദികളുടെ ലക്ഷ്യം.

English summary
Kerala's Hadiya conversion case; rss sdpi fight

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്