കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക മാറ്റിവച്ചു; റോബോട്ടിന്റെ സഹായത്തോടെ കോഴിക്കോട് ആശുപത്രിയില്‍

Google Oneindia Malayalam News

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് പതിവുപോലെ കൈകള്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നില്ല. റോബോട്ടിന്റെ കരങ്ങളായിരുന്നു അവയവമാറ്റ ശസ്ത്രക്രിയയില്‍ കാര്യമായ പങ്കുവഹിച്ചത്. റോബോട്ടിനെ നിയന്ത്രിക്കാനുള്ള അധ്വാനം മാത്രമേ ഡോക്റ്റര്‍മാര്‍ക്കും ഉണ്ടായുള്ളൂ. അതും വൃക്കമാറ്റിവെക്കല്‍ പോലൊരു സങ്കീര്‍ണ ശസ്ത്രക്രിയയില്‍. കണ്ണൂര്‍ സ്വദേശിയായ 50 കാരനാണ് ഏറ്റവും ആധുനികമായ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗിച്ച് ഉത്തര കേരളത്തില്‍ ആദ്യമായി വൃക്ക മാറ്റിവച്ചത്. ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

മുസാഫര്‍നഗര്‍ കലാപം: സര്‍ക്കാര്‍ പിന്‍വലിക്കുന്നത് 131 കേസുകള്‍, ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍!മുസാഫര്‍നഗര്‍ കലാപം: സര്‍ക്കാര്‍ പിന്‍വലിക്കുന്നത് 131 കേസുകള്‍, ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍!

കിഡ്‌നി മാറ്റിവയ്ക്കുന്നതിനായി സാധാരണഗതിയില്‍ വാരിയെല്ലിന് താഴെനിന്നും വയറിന് കുറുകെ നീളുന്ന ഏകദേശം 25 സെന്റിമീറ്റര്‍ നീളത്തിലുള്ള വലിയ മുറിവാണ് ശരീരത്തില്‍ ഉണ്ടാക്കുക. മണിക്കൂറുകള്‍ നീളുന്ന വലിയ ശസ്ത്രക്രിയയാണത്. എന്നാല്‍ റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വയറിലുണ്ടാക്കുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ സാദ്ധ്യമാകുമെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. രോഗിക്ക് വളരെ ചെറിയ വേദനയേ ഉണ്ടാകൂ, രക്തനഷ്ടവും കുറവായിരിക്കും. കൂടാതെ ചെറുതും അധികം ശ്രദ്ധിക്കപ്പെടാത്തതുമായ പാടുകളേ അവശേഷിക്കൂ. അധികദിവസം ആശുപത്രിയില്‍ കഴിയാതെതന്നെ പെട്ടെന്ന് സുഖമാകും എന്നതും റോബോട്ടിക് ശസ്ത്രക്രിയയുടെ മേന്മയാണ്.

robot

റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ടീമംഗങ്ങളായ ഡോ പ്രീത ചന്ദ്രന്‍, ഡോ കെ കിഷോര്‍, ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. അഭയ് ആനന്ദ്, ഡോ സൂര്‍ദാസ് എന്നിവര്‍ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സിസ്റ്റത്തിനൊപ്പം

യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. കിഷോര്‍ ടിഎ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ സൂര്‍ദാസ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ പ്രീത ചന്ദ്രന്‍, ഡോ കെ കിഷോര്‍ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സജിത്ത് നാരായണന്‍, ഡോ ഫിറോസ് അസീസ്, ഡോ ഇസ്മയില്‍ എന്‍ എ, ഡോ ബെനില്‍ ഹഫീഖ് എന്നിവര്‍ ചേര്‍ന്നാണ് റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തിയാക്കിയത്.

ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ഇന്ത്യ ഏറ്റെടുക്കും? 1000 കോടി!! കൂടെ ഇന്‍ഡിഗോയും, യാഥാര്‍ഥ്യം ഇതാണ്...ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ഇന്ത്യ ഏറ്റെടുക്കും? 1000 കോടി!! കൂടെ ഇന്‍ഡിഗോയും, യാഥാര്‍ഥ്യം ഇതാണ്...

എന്‍ഡോസ്‌കോപ്, കാമറകള്‍, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ 3ഡി ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഉപകരണം എന്നിവയടങ്ങിയ വിഷന്‍ സിസ്റ്റം, റോബോട്ടിക് കരം അടങ്ങിയ പേഷ്യന്റ് സൈഡ് കാര്‍ട്ട്, സര്‍ജന് ശസ്ത്രക്രിയ നടത്തുന്ന ഭാഗങ്ങള്‍ കാണുന്നതിനും റോബോട്ടിക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള സര്‍ജന്‍ കണ്‍സോള്‍ എന്നിവയാണ് ഡാവിഞ്ചി സര്‍ജിക്കല്‍ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍. കൈകളുടെ നീക്കവും പെഡലില്‍ കാല്‍ ഉപയോഗിച്ചുള്ള ചലനങ്ങളും വഴിയാണ് കാമറകള്‍ നിയന്ത്രിക്കുന്നതും ഫോക്കസ് ചെയ്യുന്നതും റോബോട്ടിക് കരങ്ങളെ ചലിപ്പിക്കുന്നതും.

English summary
kidney transplantation surgery using robots in kozhikode hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X