കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ദിവസം കൊണ്ട് ഏഴായിരം ലൈക്ക്.. കിസ്സ് ഓഫ് ലവ് വിജയിക്കുമോ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സദാചാര പോലീസിങ്ങിനെതിരെ കേരളം ഒരു ചുംബന കൂട്ടായ്മക്കായി കാത്തിരിക്കുകയാണ്. നവംബര്‍ 2 ന് കൊച്ചി മറൈന്‍ ഡ്രൈവിലാണ് ചുംബനക്കൂട്ടായ്മ.

കിസ്സ് ഓഫ് ലവ് എന്ന പേരില്‍ ചുംബനക്കൂട്ടായ്മക്ക് ഫേസ്ബുക്കില്‍ ഒരു ഓണ്‍ലൈന്‍ പ്രചാരണവും ഉണ്ട്. ഇതിനായി തിടങ്ങിയ പേജിന് നാള്‍ക്കുനാള്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.കിസ്സ് ഓഫ് ലവ് എന്ന ഫേസ് ബുക്ക് പേജ് തുടങ്ങുന്നത് ഒക്ടോബര്‍ 24 നാണ്. ദിവസം നാല് തികയും മുമ്പേ, പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം ഏഴായിരം കവിഞ്ഞു.

Kiss of Love

ആളുകള്‍ കൂട്ടം കൂടി ചുംബിച്ച അറമാദിക്കുന്ന ഒരു വേദിയാകില്ല ചുംബന കൂട്ടായ്മ എന്നാണ് സംഘാടകര്‍ക്ക് പറയാനുള്ളത്. ചുംബന കൂട്ടായ്മക്കെതിരെ സോഷ്യല്‍ മീഡയകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടികളും ഇവര്‍ നല്‍കുന്നുണ്ട്.

ആ മറുപടികളില്‍ ഒന്ന് ഇതാണ്...

എന്തായാലും ചുംബന കൂട്ടായ്മക്ക് എത്ര പേര്‍ എത്തുമെന്ന് ഇപ്പോഴും വ്യക്തമായ ഒരു കണക്കില്ല. ആള്‍ക്കൂട്ടമുണ്ടായാല്‍ അതിനെ നിയന്ത്രിക്കാന്‍ പോലീസും സജ്ജമാണെന്നാണ് റിപ്പോര്‍ട്ട്. മറൈന്‍ ഡ്രൈവിലെ കൂട്ടായ്മക്ക് ശേഷം കോഴിക്കോടും ചുംബന കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.

കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിന് പിറകേയാണ് സോഷ്യല്‍ മീഡിയയില്‍ ചുംബന കൂട്ടായ്മയുടെ ചര്‍ച്ച തുടങ്ങുന്നത്. ഹോട്ടലില്‍ അനാശാസ്യം നടക്കുന്നു എന്ന് പറഞ്ഞ് ജയ്ഹിന്ദ് ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു യുവമോര്‍ച്ചയുടെ ആക്രണത്തിന് ആധാരം.

English summary
Kiss of Love Facebook page gets more 7000 likes in 4 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X