'ശരീരിക കുറവുകള്‍ പുരുഷ സുഹൃത്തുക്കളുമായി രേഷ്മ പങ്കുവച്ചു': കൊല്ലാന്‍ ശ്രമിച്ചെന്നും പ്രതി
കൊച്ചി: ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ ശരീരത്തില്‍ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയം കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞു. ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടില്‍ രവിയുടെ മകള്‍ രേഷ്മ രവിയാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടത്.
ഹോട്ടല്‍ ജീവനക്കാരനായ കോഴിക്കോട് സ്വദേശി നൗഷിദും യുവതിയും പലതവണ ഒരുമിച്ച് താമസിച്ചിരുന്നെന്നാണ് വിവരം. ഈ സമയത്ത് രേഷ്മ മരുന്നു കുത്തിവച്ച് തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നെന്നും ചില ശാരീരിക ന്യൂനതകള്‍ ഉണ്ടായെന്നും ഇത് കുത്തി വയ്പ്പ് മൂലമാണെന്ന് പ്രതി വിശ്വസിച്ചിരുന്നത്.

കൂടാതെ പ്രതിയുടെ ശാരീരികമായ കുറവുകള്‍ മറ്റ് പുരുഷ സുഹൃത്തുക്കളുമായി പങ്കുവച്ചെന്ന സംശയവും വൈരാഗ്യം വളരാന്‍ കാരണമായി. ഇതാണ് കൊല ചെയ്യാനുള്ള പ്രകോപനമായ കാരണമെന്ന് പൊലീസ് പറയുന്നു. മൊഴിയില്‍ നൗഷിദ് ഒരു പുരുഷ സുഹൃത്തിന്റെ പേര് പറഞ്ഞിട്ടുണ്ട്. ഈ സുഹൃത്തിന്റെ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.
അതേസമയം, നൗഷിദിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും. രേഷ്മയുടെ ശരീരത്തില്‍ 20ല്‍ കൂടുതല്‍ മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കൊലയ്ക്ക് ഉപയോഗിത്ത കത്തി സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
അതേസമയം, യുവതിയെ ക്രൂരമായ മാനസിക-ശാരീരിക പീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് രേഷ്മയെ കുറ്റ വിചാരണ നടത്തുന്ന ദൃശ്യങ്ങള്‍ പ്രതി നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവ പൊലീസ് നേരത്തെ ണ്ടെടുത്തിരുന്നു. ത
തന്നെ അപായപ്പെടുത്താന്‍ രേഷ്മ ദുര്‍മന്ത്രവാദം നടത്തിയെന്നും പ്രതി ആരോപിച്ചിരുന്നു. നൗഷിദിന്റെ ഫോണില്‍ നിന്നും കണ്ടെടുത്ത ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി രേഷ്മയോട് കാണിച്ച ക്രൂരതയെ കുറിച്ച് പൊലീസ് അറിയുന്നത്. യുവതിയുടെ കരച്ചില്‍ കേട്ട മറ്റ് മുറിയിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിന് മുമ്പും കൊലപാതക കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ് നൗഷിദ്. സോഷ്യല്‍ മീഡിയ വഴിയാണ് നൗഷിദ് രേഷ്മയെ പരിചയപ്പെടുന്നത്. ഇവര്‍ തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications