Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടകര കുഴല്‍പ്പണ കേസ്: മൂന്നര കോടി ആലപ്പുഴ സ്വദേശിക്ക് കൈമാറാന്‍, വന്നത് കര്‍ണാടകയില്‍ നിന്ന്

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. കവര്‍ച്ചാ കേസിലെ മൂന്നര കോടി കര്‍ണാടകയില്‍ നിന്നാണ് വന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. അതേസമയം ഈ പണം ആലപ്പുഴ സ്വദേശിക്ക് കൈമാറാനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടപാടിന് ഇടനില നിന്ന ധര്‍മരാജന്‍, സുനില്‍ നായിക് എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ആലപ്പുഴ സ്വദേശി ഈ പണം ആര്‍ക്ക് കൈമാറുമെന്ന് ഇവര്‍ക്ക് അറിയില്ല എന്നും മൊഴി നല്‍കിയിട്ടുണ്ട്.

1

കേസ് ബിജെപി നേതൃത്വത്തിലേക്ക് കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഹാജരായിട്ടില്ലെന്നാണ് സൂചന. രണ്ട് ദിവസത്തെ സാവകാശം പോലീസിനോട് ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നര കോടി രൂപ കോഴിക്കോട്ട് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പണം കൊടകര ദേശീയപാതയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു. കേസില്‍ 19 പ്രതികള്‍ അറസ്റ്റിലായിരുന്നു. 90 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്. ബിജെപി ജില്ല നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം ആലപ്പുഴ സ്വദേശി ആരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. കര്‍ണാടകയില്‍ നിന്ന് വന്ന പണം ബിജെപി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇവരോട് തൃശൂരില്‍ ഹാജരാവാനായിരുന്നു പറഞ്ഞത്. അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ ഹാജരാകില്ലെന്നാണ് അറിയിച്ചത്.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

ബിജെപി ജില്ലാ നേതാക്കള്‍ നേരത്തെ പ്രതികളെ അറിയില്ലെന്നാണ് പറഞ്ഞത്. പണം എവിടെ നിന്നാണെന്നോ ആര്‍ക്ക് കൊണ്ടുപോവുകയാണെന്നോ അറിയില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്ക് പല വിവരങ്ങളും അറിയാമെന്നാണ് പോലീസ് കരുതുന്നത്. മൂന്ന് ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്. നേരത്തെ ധര്‍മരാജിന്റെ ഡ്രൈവര്‍ ഷംജീറിന്റെ പരാതിയില്‍ 25 ലക്ഷം വാഹനാപകടമുണ്ടാക്കി തട്ടിയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഈ പണത്തിനേക്കാള്‍ കൂടുതലുണ്ടെന്ന് തെളിഞ്ഞിരുന്നു. അതോടെയാണ് കള്ളപ്പണമാണെന്ന് സ്ഥിരീകരിച്ചത്.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    The corona virus is a nuclear organism, so it has the right to live just like us: BJP MLA

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+