കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി തിരിച്ചുവരുന്നു, ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ പങ്കുവെച്ച് സിപിഎം നേതാക്കള്‍

Google Oneindia Malayalam News

ചെന്നൈ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കോടിയേരി തിരിച്ചുവരുമോ എന്ന ചോദ്യങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതാക്കളും എംഎല്‍എമാരും കോടിയേരിയുടെ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. വികെ പ്രശാന്ത് എംഎല്‍എ അടക്കമുള്ളവരാണ് ഫോട്ടോകള്‍ പങ്കുവെച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. പുറത്തുവന്നിരിക്കുന്നത് രണ്ട് ഫോട്ടോകളാണ്. കോടിയേരി പിഎ എംകെ റജുവാണ് ചിത്രം ആദ്യം പങ്കുവെച്ചത്.

1

റജുവും കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയില്‍ തന്നെയാണ് തുടരുന്നത്. ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും, ഇതേ പുരോഗതി തുടര്‍ന്നാല്‍ രണ്ട് ആഴ്ച്ച കൊണ്ട് ആശുപത്രി വിടാനാകുമെന്നും കോടിയേരിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

വരനെ ആവശ്യമുണ്ട്; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണെങ്കില്‍ വിളിക്കേണ്ട; വിവാഹ പരസ്യം വൈറല്‍വരനെ ആവശ്യമുണ്ട്; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണെങ്കില്‍ വിളിക്കേണ്ട; വിവാഹ പരസ്യം വൈറല്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയും ഭാര്യയും ചെന്നൈയിലെത്തി കോടിയേരിയെ കണ്ടിരുന്നു.

പൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാംപൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാം

ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നേതാക്കളെല്ലാം കോടിയേരിക്ക് ആശംസകളുമായി രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്, കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്, അടക്കമുള്ള നേതാക്കളും കോടിയേരിക്ക് ശുഭാരോഗ്യ നേര്‍ന്നിരുന്നു.

അതേസമയം കോടിയേരിക്ക് പകരം എംകെ ഗോവിന്ദനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത്. നരേത്തെ മുഖ്യമന്ത്രിയും ഭാര്യയും ഒരു മണിക്കൂറോളം അപ്പോളോ ആശുപത്രിയില്‍ ചെലവിട്ടിരുന്നു. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യ ഘട്ടത്തില്‍ പതിനഞ്ച് ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക.

തുടര്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

ഈ സീബ്രകളുടെ കൂട്ടത്തില്‍ മൃഗം ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം,15 സെക്കന്‍ഡ് തരാംഈ സീബ്രകളുടെ കൂട്ടത്തില്‍ മൃഗം ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം,15 സെക്കന്‍ഡ് തരാം

English summary
kodiyeri balakrishnan health condition progressing in good way, cpm leaders shares pic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X