Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവാദത്തിന് തയ്യാര്‍; ആരുടേയും കണ്ണീര് വീഴ്ത്തി കെ റെയില്‍ നടപ്പാക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുകയാണെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന്റെ ബദല്‍ വികസന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എല്‍ ഡി എഫ് നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നതെന്നും എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തില്‍ വേഗതയുണ്ടാകില്ലെന്നും ഇതിന് പരിഹാരമാണ് കെ റെയിലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവള പ്രശ്‌നത്തില്‍ താനും കെ സുധാകരനും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കോടിയേരി പറഞ്ഞു.

kodiyeri1

ആ നിലപാട് സുധാകരന്‍ കെ റെയില്‍ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം പദ്ധതി നിര്‍ത്തി വെയ്ക്കണമെന്ന നിബന്ധന ഇല്ലാതെ കെ റെയിലില്‍ ചര്‍ച്ചക്ക് തയ്യാറാണ് എന്ന് തോമസ് ഐസകും പറഞ്ഞു. കേരളത്തിന്റെ മുന്നോട്ടുള്ള വഴി മുടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ തൊഴില്‍ മേഖലയായി കെ റയില്‍ പദ്ധതിയെ കാണുന്നു എന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഡി വൈ എഫ് ഐ പ്രചാരണത്തിനിറങ്ങുമെന്നും റഹീം പറഞ്ഞു.

കെ റെയിലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. പദ്ധതിയില്‍ സര്‍ക്കാര്‍ ഒന്നും മറച്ചു വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സവിശേഷത ആവശ്യമായ ഇടങ്ങളില്‍ അണ്ടര്‍ പാസുകള്‍ സ്ഥാപിച്ച് പ്രദേശവാസികള്‍ക്ക് റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+