കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് കളക്ടര്‍ക്ക് തന്നിഷ്ടം!! റവന്യൂ വകുപ്പാണെങ്കില്‍ സ്വന്തം വഴിക്ക്!! സിപിഎമ്മിന് ദഹിക്കുന്നില്ല!!

മൂന്നാ ര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കളക്ടറും സബ് കളക്ടറും തന്നിഷ്ട പ്രകാരം പെരുമാറുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കോടിയേരി ആരോപിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കളക്ടര്‍ക്കെതിരെയും സബ്കളക്ടര്‍ക്കെതിരെയും റവന്യൂ വകുപ്പിനെതിരെയും സിപിഎം സംസ്ഥാന സമിതിയിലും വിമര്‍ശനം.

കുടിയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തിലെ സിപിഎം സിപിഐ എതിര്‍പ്പ് ഇതോടെ ശക്തമാകുന്നുവെന്നാണ് സൂചനകള്‍. മന്ത്രി ഇ ചന്ദ്ര ശേഖരന്റെ നടപടികളില്‍ അതൃപ്തിയുണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയിലും വ്യക്തമാക്കിയിരിക്കുകയാണ്.

സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കോടിയേരി ബാലകൃഷ്ണന്‍ റവന്യൂ വകുപ്പിനെതിരെയും കളക്ടര്‍ക്കെതിരെയും സബ്കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും സബ്കളക്ടറും തന്നിഷ്ടപ്രകാരം പെരുമാറുന്നുവെന്നാണ് കോടിയേരി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

 റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

മൂന്നാ ര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കളക്ടറും സബ് കളക്ടറും തന്നിഷ്ട പ്രകാരം പെരുമാറുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കോടിയേരി ആരോപിക്കുന്നത്. സബ്കളക്ടറുടെ നടപടികളെ കേരളം ഒന്നടങ്കം പ്രശംസിക്കുമ്പോഴാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മികച്ച ജന പിന്തുണയാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുള്ളത്.

ഇ ചന്ദ്രശേഖരനെതിരെ

ഇ ചന്ദ്രശേഖരനെതിരെ

റവന്യൂ വകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റവന്യൂ വകുപ്പ് ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. കൂടിയാലോചനകളില്ലാതെയാണ് വകുപ്പ് മുന്നോട്ടു പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

 മൂന്നാര്‍ വിഷയത്തിലും

മൂന്നാര്‍ വിഷയത്തിലും

പല വിഷയങ്ങളിലുമുളള സിപിഎം സിപിഐ പോര് മൂന്നാര്‍ വിഷയത്തിലും മറനീക്കി പുറത്തു വന്നു കഴിഞ്ഞു. സിപിഐയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ തന്നെയാണ് മൂ്ന്നാര്‍ വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പിന്തുണച്ച് സിപിഐ

പിന്തുണച്ച് സിപിഐ

തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താനറിയാമെന്ന തരത്തിലുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇത് കളക്ടറെയും സബ്കളക്ടറെയും ഉദ്ദേശിച്ച് തന്നെയായിരുന്നു. എന്നാല്‍ സബ്കളക്ടര്‍ക്ക് പിന്തുണയുമായി സിപിഐ രംഗത്തുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നത്.

 വിഎസ് സിപിഐക്കൊപ്പം

വിഎസ് സിപിഐക്കൊപ്പം

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ തുടക്കത്തില്‍ തന്നെ സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിലാണ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നത്. രാജേന്ദ്രന്‍ സബ്കളക്ടറെ ഭീഷണിപ്പെടുത്തിയപ്പോള്‍ രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെ പിന്തുണച്ച വിഎസ് സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്തു.

 ആഞ്ഞടിച്ച്

ആഞ്ഞടിച്ച്

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയ്യേറിയ സ്ഥലത്തെ കുരിശ് സബ് കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയിരുന്നു. ഇതോടെയാണ് എതിര്‍പ്പ് പരസ്യമാക്കി പിണറായി രംഗത്തെത്തിയത്. സബ്കളക്ടറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നടപടിയെ പിണറായി അങ്ങേയറ്റം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
kodiyeri's report against revenue department and sub collector in state committe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X