Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനായുള്ള തിരച്ചിലിന് രം​​ഗത്തിറങ്ങണം; പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺ​​ഗ്രസും

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറ് വയസ്സുകാരി അബി​ഗേൽ സാറ റെജിയെ കണ്ടെത്താൻ രം​ഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും യൂത്ത് കോൺ​ഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡി വൈ എഫ് ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണം എന്ന് എന്ന് ഡി വൈ എഫ് ഐ സംസഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പോലീസിൽ അറിയിക്കണം എന്നുമാണ് സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സാറ റെജിയെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരോട് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടത്.

missing

'തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അഭികേൽ സേറ മോളെ കണ്ടെത്തുവാനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പോലിസിനെ വിവരം അറിയിക്കുക.' രാഹുൽ ഫേസ്ബുക്കിൽ എഴുതി.

അതേസമയം, ആറ് വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ കാറിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാൾ നോക്കിനിൽക്കുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.

പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്ന ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയെ ആണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് വിവരം.

സംഭവത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണ് ഐ ജി സ്പർജൻ കുമാർ പറഞ്ഞു. വണ്ടി നമ്പർ പരിശോധിക്കുന്നുണ്ട്. നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സ്പർജൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖ ചിത്രവും പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പോലീസ് രേഖ ചിത്രം തയ്യാറാക്കിയത്. രേഖ ചിത്രത്തിലുള്ള ആളുടെ ഒപ്പം വന്ന സ്ത്രീയാണ് കാണാതാ. പെൺകുട്ടിയുടെ മാതാവിനെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+