Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖം നിറയെ ചോര, ആദ്യം ശബ്ദം ഉണ്ടായിരുന്നില്ല, പിന്നെ നിലവിളിച്ചു', അപകടത്തിന്റെ ദൃക്സാക്ഷി പറയുന്നു

തൃശൂര്‍: നടനും മിമിക്രി താരവുമായ കൊല്ലം സുധിയെ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുറത്തെടുത്തത് എയര്‍ബാഗ് മുറിച്ചാണെന്ന് ദൃക്‌സാക്ഷി. കയ്പമംഗലത്ത് വെച്ചാണ് സുധിയും മറ്റ് മിമിക്രി താരങ്ങളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ സുധി മുന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.

''സമയം രാവിലെ 4.20 ആയിരുന്നു. ഇവരുടെ വണ്ടി വടക്ക് നിന്നും ടെമ്പോ തെക്ക് നിന്നും ആയിരുന്നു വന്നത്. ഞാന്‍ വന്നപ്പോഴേക്കും ഇടി കഴിഞ്ഞു. ഞങ്ങള്‍ ഓടിച്ചെന്ന് കത്തിയെടുത്ത് എയര്‍ ബാഗ് മുറിച്ചു. ഉല്ലാസായിരുന്നു ഡ്രൈവര്‍ സീറ്റില്‍ ഇരുന്നിരുന്നത്. കസേര കൊണ്ട് വന്ന് അതിലേക്ക് ഇരുത്തി. സുധിയെ നോക്കിയപ്പോള്‍ മുഖത്ത് നിറച്ചും ചോരയായിരുന്നു. ആദ്യം ശബ്ദം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയാണ് നിലവിളിച്ചത്''.

Kollam Sudhi death

''അപ്പോഴേക്കും ആളുകള്‍ കൂടി. വണ്ടി പൊളിച്ച് പുറത്തേക്ക് എടുത്തു. സുധിയെ പുറത്തേക്ക് എടുക്കാന്‍ കുറച്ച് പ്രയാസപ്പെട്ടു. ആംബുലന്‍സ് വിളിച്ചു. മൂന്ന് ആംബുലന്‍സുകള്‍ വന്ന് നാല് പേരെയും കൊണ്ട് പോയി. ഉറങ്ങിയതാവും അപകടത്തിന് കാരണം. കാരണം നേരിട്ടായിരുന്നു വണ്ടികള്‍ ഇടിച്ചത്. രണ്ട് വണ്ടികളും റോഡിന്റെ നടുവില്‍ ആയിരുന്നു, ഇതൊരു അപകട മേഖലയാണ്. കഴിഞ്ഞ ആഴ്ചയാണ് ഇവിടെ ഒരു ലോറി ഡ്രൈവര്‍ മരിച്ചത്'', ദൃക്‌സാക്ഷി പറഞ്ഞു.

കൊല്ലം സുധിക്കൊപ്പം ബിനു അടിമാലി. മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് ഒരു സ്‌റ്റേജ് പരിപാടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു ഇവര്‍. കയ്പമംഗലത്ത് എത്തിയപ്പോള്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ തൊട്ടടുത്തുളള ആശുപത്രിയിലേക്ക് ഉടനെ എത്തിച്ചെങ്കിലും സുധിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പരിക്കേറ്റ മറ്റുളളവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനു അടിമാലി ഐസിയുവിലാണ് എന്നാണ് വിവരം. അദ്ദേഹത്തിന്റെ മുഖത്ത് പൊട്ടലുണ്ട്. മറ്റുളളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലം സുധി. കട്ടപ്പനയിലെ ഹൃതിക് റോശന്‍, കേശു ഈ വീടിന്റെ നാഥന്‍, കുട്ടനാടന്‍ മാര്‍പാപ്പ അടക്കം 40തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കൊല്ലം സുധിയുടെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+