വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണം
കൂടലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലീസുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പോലീസുകാര്‍ക്ക് മര്‍ദ്ദനത്തിൽ പരിക്കേറ്റു.
രാജീവും തിരുവനന്തപുരം സ്വദേശികളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ്. രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പുനലൂർ പത്തനംതിട്ട റോഡിൽ കൂടലിന് സമീപമാണ് സംഭവം ഉണ്ടായയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യുവാവിനെ സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങിയ കുടുംബവും രാജീവും സുഹൃത്തുക്കളുമായാണ് തർക്കമുണ്ടായത്.. വീട്ടമ്മ അടക്കമള്ള കുടുംബാംഗങ്ങൾ വാഹനത്തിൽ ഉണ്ടായിരുന്നു.
റോഡിൽ ഓവർടേക്കിങ്ങുമായ ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തർക്കം രൂക്ഷമായതോടെ. സിപിഎം ലോക്കൽ സെക്രട്ടറി രാജീവ് തിരുവനന്തപുരത്ത് നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചതായാണ് പരാതി.
തുടർന്ന് കുടുംബം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് രാജീവനും സംഘവും പോലീസിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം
തൃശൂര്‍: മകളുടെ വിവാഹത്തിന് കൂട്ടുനിന്ന് ആരോപിച്ച് വൈദികന് പിതാവിന്റെ മർദനം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസണാണ് വികാരി ഫാ.ജോബിയെ ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് വിൽസൺ ഫാ.ജോബിക്ക് നേരെ ആക്രമണം നടത്തിയത്.
കുർബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പുറകെയെത്തിയ ഇയാൾ വികാരിയെ ആക്രമിക്കുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വില്‍സന്‍റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്.ഫാ.ജോബിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ നിലവിൽ ഒളിവിലാണ്.
ഇഷ്ടപ്പെട്ട പെണ്‍കുട്ടി അടുപ്പം കാണിക്കുന്നില്ല, അയല്‍വാസികൾക്ക് യുവാവിന്റെ ക്രൂര മര്‍ദനം
കൊല്ലം:വീടുകയറി സ്ത്രീകളെ ആക്രമിക്കുകയും ഹെല്‍മെറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുനലൂര്‍ അഷ്ടമംഗലം മനുഭവനില്‍ അനു മോഹനാ(28)ണ് അറസ്റ്റിലായത്. അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്.
ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പംകാണിക്കാത്തതിന് കാരണം അയല്‍വാസികളായ സ്ത്രീകളാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കയറിയുള്ള ആക്രമണത്തിന് പിന്നാലെ. ആയൽവാസികളെ
ഹെല്‍മെറ്റുകൊണ്ട് ഇയാൾ ആക്രമിക്കുകയും ചെയ്തു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അനില്‍കുമാറിനും മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications