Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുവാണെന്ന് എഴുതി സമ്മതിച്ച് നൃത്തം അവതരിപ്പിക്കാനില്ല; മന്‍സിയയെ പിന്തുണച്ച് നര്‍ത്തകി അഞ്ജു അരവിന്ദ്

കോഴിക്കോട്: അഹിന്ദുവാണ് എന്ന കാരണം പറഞ്ഞ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ വി പി മന്‍സിയയ്ക്ക് പിന്തുണയുമായി നര്‍ത്തകി അഞ്ജു അരവിന്ദ്. മന്‍സിയയക്കൊപ്പം കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ പരിപാടിയില്‍ അഞ്ജു അരവിന്ദിന്റെ ഭരതനാട്യവും തീരുമാനിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അഞ്ജു അരവിന്ദ് വ്യക്തമാക്കി. ഏപ്രില്‍ 21 നായിരുന്നു അഞ്ജു അരവിന്ദിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം തന്നെയായിരുന്നു മന്‍സിയയുടെ ഭരതനാട്യവും തീരുമാനിച്ചിരുന്നത്.

നേരത്തെ ബുക്ക് ചെയ്ത് ഉറപ്പിച്ച പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ക്ഷേത്ര കമ്മിറ്റി വിലക്കിയത്. ഇതിനെതിരെ വലിയ പ്രതഷേധമാണ് ഉയര്‍ന്നിരുന്നത്. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ച ശേഷം ഫോട്ടോ ഉള്‍പ്പെടെ മറ്റ് വിശദാംശങ്ങള്‍ വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കിപിന്നീട് ക്ഷേത്ര നിയമത്തിന്റെ പേര് പറഞ്ഞ് മന്‍സിയയെ വിലക്കിയത് അംഗീകരിക്കാനാകില്ല എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്. കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ്ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അഞ്ജു അരവിന്ദ് പറയുന്നു.

1

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശിയാണ് മന്‍സിയ. ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ് മന്‍സിയ. മാതാവ് കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് മന്‍സിയയുടെ കുടുംബം വിലക്ക് നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.

അഞ്ജു അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

2

And..... Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് പലകാരണങ്ങള്‍ ഉണ്ട്.

*കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മന്‍സിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉള്‍പ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.

*പ്രോഗ്രാം കണ്‍ഫോം ചെയ്യാന്‍ പോയ എന്റെ സുഹൃത്തിനോട് 'ഞാന്‍ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉള്‍പ്പെടെ) എഴുതി ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.

3

*'സമര്‍പ്പണ' കലാപരിപാടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളില്‍ ഉണ്ടായിരുന്നും ഇല്ല.

കൂടാതെ പ്രമുഖ കലാകാര്‍ ഉള്‍പ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങള്‍ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളര്‍ന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും അതിനായി പ്രായത്‌നിച്ചതും.

4

എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. ഒരു കലാകാരി എന്ന നിലയില്‍, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ്ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല.

Therefore I BOYCOTT this opportunity.
അഞ്ജു അരവിന്ദ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+