കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം: ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല... റോജോയും രഞ്ജിയും രക്ഷപ്പെട്ടത് ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തയായിയിലെ കൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. പോലീസ് കേസ് അന്വേഷിച്ചിരുന്നില്ലെങ്കില്‍ ഇനിയും കൊലപാതകം നടക്കുമായിരുന്നുവെന്നാണ് കുടുംബത്തിലെ തന്നെ അംഗങ്ങളുടെ മൊഴികള്‍ സൂചിപ്പിക്കുന്നത്. മറ്റ് ചിലരെയും ജോളി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഇതില്‍ നിന്ന് ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയും റോജോയും തലനാരിയഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ തന്നെ വെളിപ്പെടുത്തുന്നു. അതേസമയം രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍ രംഗത്തെത്തിയതും കേസിലെ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ഇയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് മൂത്ത മകന്‍ റോമോ റോയി പറയുന്നു.

Recommended Video

cmsvideo
Jolly Koodathai : വെളിപ്പെടുത്തലുമായി ജോളിയുടെ മകന്‍ റോമോ | Oneindia Malayalam
പലരെയും ലക്ഷ്യമിട്ടു

പലരെയും ലക്ഷ്യമിട്ടു

ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയും സഹോദരന്‍ റോജോയ്ക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറയാനുള്ളത്. ജോളി വേറെയും കൊലപാതകങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന. ഭര്‍ത്താവായ റോയിയുടെ സഹോദരി രഞ്ജിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ജോളി വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം തങ്ങള്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടതെന്ന ബോധ്യത്തിലാണ് റോജോയും രഞ്ജിയും.

സംശയത്തോടെ നോക്കി

സംശയത്തോടെ നോക്കി

റോയി മരിച്ചതിന് ശേഷം ജോളിയെ കുറിച്ച് ചെറിയൊരു സംശയം ഇവര്‍ക്ക് രണ്ട് പേര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് കൂടത്തായിയിലെ വീട്ടില്‍ വരാറുണ്ടെങ്കിലും, അവിടെ നിന്ന് ഭക്ഷണം കഴിക്കാനോ താമസിക്കാനോ രണ്ട് പേരും തയ്യാറായിരുന്നില്ല. വീട്ടിലെത്തുന്ന റോജോയ്ക്കും രഞ്ജിക്കും സ്‌നേഹത്തോടെ ശീതള പാനിയങ്ങളും മധുരപലഹാരങ്ങളും ജോളി പല തവണ കഴിക്കാന്‍ നല്‍കിയിരുന്നു. പലതവണ നിര്‍ബന്ധിച്ചെങ്കിലും കഴിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

നാട്ടിലെത്തിയാല്‍ താമസം ഇങ്ങനെ

നാട്ടിലെത്തിയാല്‍ താമസം ഇങ്ങനെ

ബന്ധുക്കളുടെ മരണ ശേഷം റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുമ്പോല്‍ താമസിച്ചിരുന്നത് തിരുവമ്പാടിയിലെ ഭാര്യ വീട്ടിലായിരുന്നു. അത്യാവശ്യ സാഹചര്യത്തില്‍ ഹോട്ടലില്‍ മുറിയെടുക്കുമായിരുന്ു. അതല്ലെങ്കില്‍ എറണാകുളത്തെ രഞ്ജിയുടെ വീട്ടിലോ താമസിക്കുമായിരുന്നു. 2002നും 2016നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങള്‍ ഒരേ രീതിയിലുള്ളതാണെന്ന സംശയത്തെ തുടര്‍ന്നാണ് റോജോ പരാതി നല്‍കിയത്. ഇത് അടക്കമുള്ള കാര്യങ്ങളാണ് ജോളിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

രഞ്ജിയെ കൊല്ലാന്‍ പദ്ധതി

രഞ്ജിയെ കൊല്ലാന്‍ പദ്ധതി

അസ്വാഭാവിക മരണങ്ങളില്‍ സംശയമുണ്ടായിരുന്നതിനാല്‍ രഞ്ജി കൂടത്തായിയിലെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കാറില്ലായിരുന്നു. 2011ല്‍ റോയ് തോമസിനെ വകവരുത്തിയ ശേഷമാണ് രഞ്ജിയെ കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതെന്നാണ് ജോളി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മറ്റുള്ളവരെ കൊന്നത് പോലെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ രഞ്ജി യാതൊരു ഭക്ഷണവും കഴിക്കാതിരുന്നത് എല്ലാത്തിനും തടസ്സമാവുകയായിരുന്നു.

റോയിയുടെ മരണം

റോയിയുടെ മരണം

റോയ് തോമസിന്റെ മരണത്തിലെ വെളിപ്പെടുത്തലാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ഭക്ഷണം കഴിച്ച് ശുചിമുറിയിലേക്ക് പോയ റോയ് അവിടെ തന്നെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ശുചിമുറി അകത്ത് നിന്ന് താഴിട്ടിരുന്നു. റോയി മരിച്ചതോടെ മാത്യു പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ശുചിമുറി അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നില്ലേ? പിന്നെന്താ സംശയം എന്നായിരുന്നു ജോളി ചോദിച്ചത്. ശരീരത്തില്‍ പൊട്ടാസ്യം സയനൈഡിന്റെ അംശമുണ്ടെന്ന് റോയിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.

മറച്ചുവെക്കാന്‍ കള്ളം

മറച്ചുവെക്കാന്‍ കള്ളം

പോസ്റ്റുമോര്‍ട്ടം വേണമെന്ന് പറഞ്ഞപ്പോള്‍ ജോളി രൂക്ഷമായിട്ടാണ് പ്രതികരിച്ചതെന്ന് മാത്യു പറഞ്ഞിരുന്നു. താനും ഭര്‍ത്താവും തമ്മില്‍ ചെറിയ പിണക്കമുണ്ടായിരുന്നുവെന്ന ജോളി പോലീസിനോട് പ റഞ്ഞതോടെ സംശയം തീരുകയും ചെയ്തു. റോയ് സയനൈഡ് കഴിഞ്ഞ് ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ 2014 ഫെബ്രുവരി 24ന് ഭാര്യ സ്വന്തം വീട്ടില്‍ പോയത് കൊണ്ട് മാത്യൂ വിട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് ജോളി ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചതോടെ മാത്യുവും കൊല്ലപ്പെട്ടു എന്നാണ് മൊഴി.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമം

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമം

ജോളി വളരെ ആസൂത്രണം ചെയ്താണ് ഓരോ കാര്യങ്ങളും നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ 11 പേര്‍ നിരീക്ഷണത്തിലാണ്. വ്യാജ വില്‍പത്രം ഉണ്ടാക്കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിലുണ്ട്. ഓരോ തവണയും ചോദ്യം ചെയ്ത് തിരിച്ചുവരുമ്പോള്‍ ജോളി ഇവരോട് സംസാരിച്ചിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായി സ്വാധീനം ചെലുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. അറസ്റ്റിന് മുമ്പേ ക്രിമിനല്‍ അഭിഭാഷകനെ ഇവര്‍ കണ്ടതായും പോലീസ് പറയുന്നു.

സൈക്കോപാത്തായ ജോളി

സൈക്കോപാത്തായ ജോളി

ആറുപേരെ കൊല ചെയ്ത ജോളി സൈക്കോപാത്താണെന്ന് ക്രിമിനോളജിസ്റ്റായ ഡോ ജെയിംസ് വടക്കാഞ്ചേരി പറയുന്നു. ക്‌നോമേനിയ എന്ന മാനസിക രോഗത്തിനുള്ള സാധ്യതകളാണ് ഇവര്‍ക്കുള്ളത്. ആളുകളെ കൊല്ലുന്നതില്‍ യാതൊരു വിധ മാനസിക ബുദ്ധിമുട്ടും ഇവര്‍ക്കുണ്ടാവില്ല. സാധാരണ കുറ്റം ചെയ്താല്‍ കുറ്റബോധം ഉണ്ടാവും. എന്നാല്‍ ഇവര്‍ക്ക് തുടര്‍ച്ചയായി കൊലപാതകം ചെയ്യാനുള്ള സാഹചര്യമാണ് അതിലൂടെ ഉണ്ടായതെന്ന് കേരള കൗമുദിയോട് സംസാരിക്കവെ വടക്കാഞ്ചേരി പറയുന്നു.

രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്

English summary
koodathayi murder joly tried to kill rojo and ranji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X