Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തെ ഒളിവ് ജീവിതം; പോലീസ് സ്റ്റേഷനിൽ ഹാജരായി കൂട്ടിക്കൽ ജയചന്ദ്രൻ

കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ചോദ്യം ചെയ്യലാനായി കസബ പോലീസ് സ്റ്റേഷനിൽ ഹാജരായി. ആറ് മാസത്തെ ഒളിവിന് ശേഷമാണ് കൂട്ടിക്കൽ ജയചന്ദ്രൻ ചോദ്യം ചെയ്യലാനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് കൂട്ടിക്കൽ ജയചന്ദ്രനെ അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുത് എന്ന സുപ്രീംകോടതി ഉത്തരവുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നാണ് നിർദ്ദേശം. സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി ഫെബ്രുവരി 28 ലേക്ക് ഹർജി പരി​ഗണിക്കുന്നത് മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

actor

പോക്സോ കേസ് ദുരുപയോ​ഗം ചെയ്തതാണെന്നും പരാതിക്ക് പിന്നിൽ കുടുംബ തർക്കമാണ് എന്നും ആണ് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കാമെന്നും കൂട്ടിക്കൽ ജയചന്ദ്രൻ കോടതിയിൽ അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടിൽ താമസിക്കുമ്പോഴാണ് പീഡനം നടന്നത് എന്നാണ് കേസ്.

അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടിലെത്തിയപ്പോൾ ആണ് അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്ത്.

കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്ന് പെൺകുട്ടിയെ സ്കൂളിൽ‌ അയക്കുന്നില്ലെന്നും ബന്ധു പരാതിയിൽ പറഞ്ഞിരുന്നു. കൂട്ടക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+