മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് സഹോദരൻ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി; കോതമംഗലത്ത് നെല്ലുക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസി കൊപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കണ്ണൂർ മേലൂർ സ്വദേശി രഖിലാണ് മാനസയെ വെടിവെച്ചത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുളള പ്രണയം തകർന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമായത്. അതേസമയം മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയ ബന്ധം തകർന്ന ശേഷമാണെന്ന് രഖിലിന്റെ സഹോദർ പറഞ്ഞു. മാനസ തള്ളിപറഞ്ഞതോടെ രഖിൽ കടുത്ത വിഷമത്തിലായിരുന്നു.കുറച്ച് ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ലെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Recommended Video

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
മാനസയുമായുള്ള ബന്ധം തകർന്നതോടെ ഗൾഫിലേക്ക് ജോലിക്ക് പോകാനുള്ള ശ്രമം രഖിൽ നടത്തിയിരുന്നു. വിസയും ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയ്ക്കിടെ പോകാനായില്ല. ഗൾഫിൽ ഒരു ജോലി സമ്പാദിച്ചാൽ മാനസ തിരിച്ചുവരുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷ. അതേസമയം മാനസയുമായി പിരിഞ്ഞെങ്കിലും തനിക്ക് മാനസികമായി ബുദ്ധിമുട്ടില്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നത്രേ.
ഇതിനിടയിൽ മറ്റൊരു വിവാഹത്തിന് തയ്യാറാണെന്ന് രഖിൽ വീട്ടുകാരെ അറിയിച്ചിരുന്നതായി അയൽവാസി വെളിപ്പെടുത്തി.കല്യാണം ആലോചിക്കുന്നതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും രഖിലിന്റെ അമ്മ പറഞ്ഞുവെന്ന് അയൽവാസി പറയുന്നു.അതേസമയം രഖിൽ നെല്ലിക്കുന്ന് വീടെടുത്ത് താമസിക്കുന്നത് സംബന്ധിച്ചൊന്നും വീട്ടുകാർക്ക് അറിയുമായിരുന്നില്ലെന്നാണ് വിവരം. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. എവിടെ നിന്നാണ് രഖിലിന് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ലെന്നും പോലീസ് പറയുന്നു.
അതേസമയം മാനസുടേയും രഖിലിന്റേയും പോസ്റ്റുമാർട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുക.












Click it and Unblock the Notifications