ബിലാലിന് ആവശ്യം ഓണ്‍ലൈന്‍ ഗെയിമിംഗിന് പണം, അസമിലെ കാമുകിയെ കാണണം, സ്‌കൂബ ടീം കണ്ടെത്തിയത്!!

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍. കൊലയാളി ബിലാലിന് പല കാര്യങ്ങളിലും അറിവുണ്ടായിരുന്നുവെന്നാണ് സൂചന. പണം ഇയാളുടെ കാമുകിയെ കാണാന്‍ പോകുന്നതിന് വേണ്ടിയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ചൂതാട്ടവും ബിലാലിനുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ബിലാലിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളെയും പോലീസ് തള്ളിയിരിക്കുകയാണ്. ഇയാള്‍ക്ക് അത്തരമൊരു പ്രശ്‌നമേയില്ല, കൂടുതല്‍ ബുദ്ധിമാനാണ് ബിലാലെന്നും പോലീസ് പറഞ്ഞു.

എല്ലാം കാമുകിയെ കാണാന്‍

എല്ലാം കാമുകിയെ കാണാന്‍

ബിലാലിന് അസമില്‍ കാമുകിയുണ്ടായിരുന്നു. ഇവരുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയാണ് ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴിയാണ് ബിലാല്‍ അസം സ്വദേശിനിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ കാണണമെന്ന ആഗ്രഹം ഇയാളിലുണ്ടായിരുന്നു. ഇതാണ് മോഷണത്തിലേക്ക് നയിച്ചത്. പെട്ടെന്ന് പണത്തിനായി മുമ്പിലുള്ള മാര്‍ഗമായിരുന്നു ഷീബ. അതാണ് പണത്തിനായി അവരെ സമീപിക്കാന്‍ കാരണം.

ഓണ്‍ലൈന്‍ ഗെയിമിംഗ്

ഓണ്‍ലൈന്‍ ഗെയിമിംഗ്

ഓണ്‍ലൈന്‍ ഗെയിമിംഗിനെ കുറിച്ച് നല്ല വിവരം ബിലാലിനുണ്ടായിരുന്നു. ഇത്തരം ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ ബിലാല്‍ സമ്മതിച്ചു. ചൂതാട്ടം ഹരം പിടിച്ചതും പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്കായി ബിലാലിനെ പ്രേരിപ്പിച്ചു. ഇതും കൊലപാതകത്തിലെ കാരണമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം കെട്ടിവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഇയാള്‍ ചെലവിട്ടിരുന്നത് മണിക്കൂറുകളാണ്.

ഒരുപാട് പണം

ഒരുപാട് പണം

ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി ഒരുപാട് പണം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടെങ്കില്‍ മാത്രമേ ഗെയിമിലേക്ക് ലോഗിന്‍ ചെയ്യാനാവൂ. ഗെയിം കളിച്ച് നേടുന്ന പണവും ഓണ്‍ലൈന്‍ അക്കൗണ്ടിലേക്കാണ് വരിക. ഇത് മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷമാണ് ഇയാള്‍ പണം പിന്‍വലിച്ചിരുന്നത്. ഒരു ദിവസം ഇത്തരത്തില്‍ അയ്യായിരം രൂപ വരെ നേടിയിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പിതാവുമായി രസത്തിലല്ല

പിതാവുമായി രസത്തിലല്ല

വീട്ടില്‍ പിതാവുമായി താന്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ബിലാല്‍ വെളിപ്പെടുത്തി. അതുകൊണ്ട് പണം കണ്ടെത്താന്‍ മറ്റ് വഴിയുണ്ടായിരുന്നില്ല. അതാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടത്. പിതാവ് നിസാമുദീനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോട്ടലില്‍ ജോലിക്ക് പോകുന്നത് തന്നെ നിര്‍ത്തിയിരുന്നു. ഇതോടെ വരുമാനവും നിലച്ചു. ഇതാണ് പിന്നീട് കൊലയിലേക്ക് നയിച്ചത്. വീട്ടില്‍ ഉള്ളപ്പോഴും ഫോണില്‍ ഗെയിം കളിക്കാനായി മണിക്കൂറുകള്‍ ബിലാല്‍ ചെലവിട്ടിരുന്നതായി നിസാമുദീന്‍ പറഞ്ഞു.

സ്‌കൂബ ടീം കണ്ടെത്തിയത്

സ്‌കൂബ ടീം കണ്ടെത്തിയത്

മൊബൈല്‍ ഫോണുകള്‍, മൂന്ന് പഴയ കത്തി, ഒരു കത്രിക, താക്കോല്‍ക്കൂട്ടങ്ങള്‍ എന്നിവ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തി. ബിലാല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. തണ്ണീര്‍മുക്കം ബണ്ട് പരിസരത്ത് വേമ്പനാട്ടുകായലില്‍ പ്രതി പ്ലാസ്റ്റിക് കവറിലാക്കി എറിഞ്ഞ് കളഞ്ഞ വസ്തുക്കളാണ് സ്‌കൂബ ടീം മുങ്ങിയെടുത്തത്. മൊബൈല്‍ ഫോണുകള്‍ ഷാനി മന്‍സിലില്‍ നിന്ന് മോഷ്ടിച്ചതാണ്. ഷീബയെ ഷോക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കുന്നതിന് വേണ്ടി കൈകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പനി മുറിക്കാന്‍ വേണ്ടി ഷാനി മന്‍സിലില്‍ നിന്ന് തന്നെ എടുത്തതാണ് കത്തികളും കത്രികയും.

കൊലയ്ക്ക് ശേഷം....

കൊലയ്ക്ക് ശേഷം....

അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം കൈയ്യില്‍ കിട്ടിയ താക്കോല്‍കൂട്ടങ്ങളുമായി കാറില്‍ വീട്ടില്‍ നിന്ന് കടന്നെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പാലം നിര്‍മിക്കുന്നതിന് മുമ്പുണ്ടായിരുന്ന റോഡ് കായലിലേക്ക് ചേരുന്ന ഭാഗത്തേക്ക് കാര്‍ കയറ്റിയിട്ട ശേഷം സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കായലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ടെടുക്കാനാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയത്. കരയില്‍ നിന്ന് അഞ്ച് മീറ്റര്‍ മാത്രം ദൂരത്തില്‍ വെള്ളമുള്ള ഭാഗത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.

അതിബുദ്ധിമാനായ പ്രതി

അതിബുദ്ധിമാനായ പ്രതി

ബിലാല്‍ മാനസികാസ്വാസ്ഥ്യമുള്ളയാളല്ലെന്ന് പോലീസ് പറയുന്നു. ഇയാള്‍ അതി ബുദ്ധിമാനാണെന്ന നിലപാടിലാണ് പോലീസ്. തെളിവുകള്‍ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണ് പോലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാന്‍ വീട്ടില്‍ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളത് കൊണ്ടാകാം, ബിലാല്‍ അതൊക്കെ വീട്ടില്‍ നിന്ന് എടുത്ത് കൊണ്ടുപോയതെന്നും പോലീസ് കരുതുന്നു.

മോഷണത്തിന് ശേഷം

മോഷണത്തിന് ശേഷം

ഷീബയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത് തെറ്റായ ടവര്‍ ലൊക്കേഷനിലൂടെ പോലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കും, ഷീബയെയും സാലിയെയും ആക്രമിച്ചതിന് ശേഷം വീട്ടിലെ ലൈറ്റുകള്‍ ഓഫാക്കിയ ശേഷമാണ്, പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് തുറന്നുവിട്ടത്. ആരെങ്കിലും ലൈറ്റ് ഓണ്‍ ചെയ്താല്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്ന് ബിലാല്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് പോലീസ് കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മോഷ്ടിച്ച കാര്‍ ആലപ്പുഴ വരെ ഓടിച്ച് കൊണ്ട് വന്നത്. തുടര്‍ന്ന് ബസ്സുകള്‍ മാറി കയറിയാണ് എറണാകുളത്ത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q