• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ

കോഴിക്കോട്: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി വൈദ്യരങ്ങാടിയില്‍ നിന്ന് ഭക്ഷണം കഴിച്ചതായി കോഴിക്കോട് കളക്ടര്‍. ഇവിടുത്തെ മലബാർ പ്ലാസ ഹോട്ടലിൽ നിന്നും രാത്രി 10:45 നും 12:00 നും ഇടയിലാണ് ഇയാളും കുടുംബവും ഭക്ഷണം കഴിച്ചത്. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു. 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

കഴിഞ്ഞ മാർച്ച് 5 നാണ് ഇയാള്‍ ദുബായിൽ നിന്നും SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയത്. ഇയാളുടെ ഭാര്യ , അമ്മ, എയര്‍പോര്‍ട്ടില്‍ നിന്നും സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍ അവരുടെ കുടുംബം എന്നിവര്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷത്തിലാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്.

ദുബൈയില്‍ ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മാര്‍ച്ച് 5 ന് നാട്ടിലേക്ക് പുറപ്പെട്ടത്. 7 മുതൽ 10വരെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളിൽ ദുബൈ ഉൾപെട്ടി ട്ടില്ലാത്തതിനാലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു അയക്കുകയായിരുന്നു.

cmsvideo
  Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

  7 ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നിന്ന് ഇന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

  ഇദ്ദേഹത്തിന്റെ കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ഡിഎംഒ യും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

  തൃശ്ശൂരിലെ കൊറോണ രോഗി ബന്ധപ്പെട്ടത് ആയിരത്തിലധികം പേരെ!! റൂട്ട് മാപ്പ് 11 മണിക്ക് പുറത്ത് വിടും

  രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്

  'കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്'! ചെന്നിത്തലയ്ക്ക് പിണറായിയുടേയും കെകെ ശൈലജയുടേയും മറുപടി!

  English summary
  Kozhikkod collector about new Corona case Route map
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X