കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ബിഷപ്പിനെ വിമര്‍ശിച്ച പി ചിദംബരത്തെ തള്ളി കെ സുധാകരന്‍, ബിഷപ്പിനെ തള്ളിപ്പറയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ വിമര്‍ശിച്ച പി ചിദംബരത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് കെപിസിസി ആണ്. കേരളത്തിലെ നേതാക്കള്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ബിഷപ്പ് നടത്തിയ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ

ചിദംബരം പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മറ്റാരെങ്കിലും നടത്തുന്ന പ്രസ്താവനയുടെ പശ്ചാത്തലം കണ്ടെത്തി അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പി ചിദംബരം വിമര്‍ശിച്ചത്.

11

പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണ് എന്ന് ലേഖനത്തില്‍ പി ചിദംബരം കുറ്റപ്പെടുത്തി. വികലമായ ചിന്തയില്‍ നിന്നാണ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഉടലെടുത്തത് എന്നും ചിദംബരം പറയുന്നു. പ്രണയവും മയക്കുമരുന്നും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് ശരിയായ ചിന്ത അല്ല. ഒരു വശത്ത് മുസ്ലീംങ്ങളും മറുവശത്ത് മറ്റുളളവരും എന്ന തരത്തില്‍ ചിത്രീകരിക്കുന്നതിനേയും പി ചിദംബരം കുറ്റപ്പെടുത്തി.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

നാര്‍ക്കോട്ടിക് ജിഹാദ് എന്നുളള വാക്ക് മതഭ്രാന്തിന് തെളിവാണ്. ആ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ അണിനിരക്കുന്നതില്‍ അത്ഭുതം ഇല്ലെന്നും പി ചിദംബരം ലേഖനത്തില്‍ പറയുന്നു. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ എങ്ങനെയാണ് ക്രിസ്ത്യാനികളെ പരിഗണിച്ചത് എന്നത് മറക്കരുതെന്നും ചിദംബരം പറയുന്നു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം തളളിയ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും പി ചിദംബരം അഭിനന്ദിച്ചു. പാലാ ബിഷപ്പ് നടത്തിയത് കലാപത്തിനുളള ആഹ്വാനമാണെന്ന് പി ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇസ്ലാം ജനസംഖ്യ ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതിയുണ്ട് എന്നതിന് ഇതുവരെയും ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു.

English summary
KPCC Chief K Sudhakaran rejects P Chidambaram's comment against Pala Bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X