Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ കടത്തിവെട്ടും പിണറായി; വിദേശത്ത് പോകുമ്പോഴെല്ലാം കുടുംബം കൂടെ- കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടുന്ന രീതിയിലാണ് പിണറായിയുടെ യാത്ര എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴെല്ലാം കുടുംബാംഗങ്ങള്‍ കൂടെ പോകുന്നു. എത്ര കോടിയാണ് ഇതിന് ചെലവഴിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ അന്ത്യ കര്‍മങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തന്നെ എന്തിനായിരുന്നു ഈ യാത്ര. അതുകൊണ്ട് കേരളത്തിന് ലഭിക്കുന്ന നേട്ടമെന്താണ് എന്നും ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

1

സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറി വിട്ടുപിരിഞ്ഞപ്പോള്‍ ആ ദുഃഖത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ വിദേശ യാത്ര നടത്താന്‍ പോയതിന്റെ രഹസ്യമെന്താണ്. എന്താണ് അതുകൊണ്ട് കിട്ടുന്ന മെച്ചം. ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇദ്ദേഹം പോയ പോലെ വിദേശ യാത്ര നടത്തിയിട്ടില്ല. മാത്രമല്ല, പോകുമ്പോഴെല്ലാം കുടുംബാംഗങ്ങള്‍ മുഴുവന്‍ പോകുകയാണ്.

2

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് എത്ര കോടി ചെലവഴിച്ചുവെന്ന് സിപിഎം സെക്രട്ടേറിയറ്റ് കണക്ക് പറയണം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ചെലവഴി കോടികള്‍ എത്രയാണെന്ന് ജനങ്ങളോട് പറയണം. ആ യാത്ര കൊണ്ട് കേരളത്തിന് കിട്ടിയ ഭൗതിക നേട്ടമെന്താണ്. സാധാരണക്കാരന്റെ പണമെടുത്താണ് ധൂര്‍ത്തടിച്ച് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

3

പാര്‍ട്ടി സെക്രട്ടറിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് പോലും ഒരു മണിക്കൂര്‍ വെക്കാതെ കണ്ണൂരിലെത്തിച്ചു. അനുശോചന യോഗത്തില്‍ തൊണ്ട ഇടറിയത് കാരണം പ്രസംഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആ മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ കോടികള്‍ ചെലവഴിച്ച് കുടുംബത്തെ കൂട്ടി വിദേശയാത്രയ്ക്ക് പോയിരിക്കുന്നു. അതിന്റെ ഗൗരവം എന്താണെന്ന് നാടിനെ ബോധ്യപ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

4

ധൂര്‍ത്തടിക്കുന്നതിന് പരിധി വേണ്ടേ. മോദി പ്രധാനമന്ത്രിയായ വേളയില്‍ അദ്ദേഹം ഇതുപോലെ ഒരുപാട് യാത്രകള്‍ നടത്തിയിരുന്നു. അതിനെ കടത്തി വെട്ടുന്നതാണ് പിണറായിയുടെ യാത്ര. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പണമില്ലാത്തത് കാരണം ഒരുപാട് വികസന പ്രവൃത്തികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ മാറ്റിവെക്കുകയാണ്. എന്നാല്‍ ധൂര്‍ത്ത് കുറയ്ക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇത് ജനവഞ്ചനയാണ്.

5

കേരളത്തിന്റെ വ്യവസായ സാധ്യതകള്‍ തകര്‍ത്തതിന് പിന്നില്‍ സിപിഎം ആണ്. വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഒട്ടേറെ സ്ഥാപനങ്ങള്‍ പൂട്ടി, ആത്മഹത്യ ചെയ്ത വ്യവസായികളുണ്ട്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവരുണ്ട്. ഇതാണ് കേരളത്തിലെ സാഹചര്യം. അതിനിടെയാണ് ധൂര്‍ത്തടിച്ച് വിദേശയാത്ര മുഖ്യമന്ത്രി നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+