• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍

Google Oneindia Malayalam News

കൊച്ചി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിലവില്‍ കണ്ണൂര്‍ ലോക്‌സഭാ എംപിയാണ് അദ്ദേഹം. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം മണ്ഡലത്തിലെ എംപി എന്ന നിലയില്‍ കൃത്യ നിര്‍വഹണം പൂര്‍ണമായി ചെയ്യാന്‍ പറ്റുന്നില്ല എന്ന കുറ്റബോധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് പരിപാടിയില്‍ സംസാരിക്കവെയാണ് കെ സുധാകരന്‍ തന്റെ നിലപാട് പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസിന്റെ ഭാവി നീക്കങ്ങള്‍, തിരഞ്ഞെടുപ്പ് നയം, സ്ഥാനാര്‍ഥികള്‍ തുടങ്ങിയ വിഷയത്തിലും കെപിസിസി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കി. മല്‍സരിക്കാന്‍ മോഹമുള്ള എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. കെപിസിസി അധ്യക്ഷനായ ശേഷം കോണ്‍ഗ്രസിനെ കൂടുതല്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരന്‍.

2

ആഗ്രഹിക്കുന്നവരെ എല്ലാം സ്വീകരിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിക്ക് ഒരു നയമുണ്ട്. വിജയമാണ് നമ്മുടെ ലക്ഷ്യം. വിജയിപ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെ മാത്രമേ ഇനി മല്‍സരിപ്പിക്കൂ. വിജയിക്കാന്‍ സാധിക്കുന്ന വ്യക്തികളാര് എന്ന് മാത്രമാണ് അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ പരിശോധിക്കുക എന്നും സുധാകരന്‍ വ്യക്തമാക്കി.

3

ആര്‍എസ്എസ് ശാഖ നടത്താന്‍ ആളെ വിട്ടു സംരക്ഷണം നല്‍കിയെന്ന നേരത്തെയുള്ള പ്രസ്താവന വിവാദ പശ്ചാത്തലത്തില്‍ പഴയ ചില കാര്യങ്ങള്‍ കൂടി സുധാകരന്‍ ഓര്‍ത്തെടുത്തു പറഞ്ഞു. എസ്എഫ്‌ഐ നേതാവിനെയും സംരക്ഷിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവമാണ് അദ്ദേഹം വിശദീകരിച്ചത്.

4

തന്റെ ക്ലാസ് മുറിയുടെ മുന്നിലിട്ട് എസ്എഫ്‌ഐ നേതാവിനെ ചിലര്‍ വെട്ടി. നിലത്തുവീണ അഷ്‌റഫിന്റെ താനാണ് ആശുപത്രിയില്‍ എത്തിച്ചത്. ക്ലാസെടുത്തിരുന്ന പ്രഫസറോട് രണ്ടു മിനുട്ട് എന്ന് പറഞ്ഞ് പുറത്തിറങ്ങി അഷ്‌റഫിനെ തോളിലിടുത്ത് അടുത്തുള്ള കടയിലേക്ക് ഓടി. അഷ്‌റഫിന്റെ രക്തം തന്റെ വസ്ത്രത്തിലായി. കടയിലെ ബെഞ്ചില്‍ കിടത്തി തുണിയെടുത്ത് മുറിവ് കെട്ടി. ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

5

എതിര്‍ക്കേണ്ടതിനെ എതിര്‍ക്കും. നോ കോംപ്രമൈസ് എന്നത് തന്റെ പ്രവര്‍ത്തന ശൈലിയാണ്. ആ ശൈലി ഇനിയും തുടരുമെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുധാകരന്‍ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. സിപിഎം ഭീഷണിയുള്ളതിനാല്‍ ആര്‍എസ്എസിന് ശാഖ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ആളെ വിട്ട് സഹായിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം.

6

ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അത് തടയാന്‍ അനുവദിക്കില്ല. ഏത് പാര്‍ട്ടി ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടാലും അവര്‍ക്ക് വേണ്ടി സംസാരിക്കും. സിപിഎമ്മിനെ ആര്‍എസ്എസ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സിപിഎമ്മിന് വേണ്ടി ശബ്ദിക്കുമെന്നും കെ സുധാകരന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

7

അതേസമയം, കെ സുധാകരന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തുവന്നു. മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് സുധാകരനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഷിബു മീരാനും സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വമാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടത് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ മറുപടി.

'ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല'; സുരേന്ദ്രനെ ട്രോളി അന്‍വര്‍'ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല'; സുരേന്ദ്രനെ ട്രോളി അന്‍വര്‍

 ഗുജറാത്തിൽ കോൺഗ്രസിന് ബൂസ്റ്റ്; മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക് ഗുജറാത്തിൽ കോൺഗ്രസിന് ബൂസ്റ്റ്; മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക്

English summary
KPCC President K Sudhakaran Says Will Not Be Contest in Coming Lok Sabha Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X