'ടൈറ്റിലില്‍ ഡബ്ല്യുസിസിക്ക് നന്ദി, രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാള്‍ ധൈര്യം വേണം': കെ ആര്‍ മീര
കൊച്ചി: വിജയ് സേതുപതിയും നിത്യ മേനോനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന 19 (1) എ എന്ന മലയാള സിനിമയ്ക്ക് അഭിനന്ദനവുമായി എഴുത്തുകാരി കെ ആര്‍ മീര. സ്‌ക്രീനില്‍ രചന സംവിധാനം ഇന്ദു വി എന്ന് വായിച്ചപ്പോള്‍ മനസുനിറഞ്ഞെന്നും സിനിമയുടെ ടൈറ്റിലില്‍ ഡബ്ല്യു സി സിക്ക് നന്ദി പ്രകാശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നും കെ ആര്‍ മീര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരു സിനിമയുടെ ടൈറ്റിലില്‍ ഡബ്ല്യു സി സിക്ക് നന്ദി പ്രകാശിപ്പിച്ചതായി ശ്രദ്ധയില്‍പ്പെടുന്നത് ആദ്യമായാണ്. മലയാളത്തില്‍ രാഷ്ട്രീയ സിനിമ എടുക്കുന്നതിനേക്കാള്‍ ഈ സാഹസത്തിനെന്നും കെ ആര്‍ മീര പറഞ്ഞു. മലയാള സിനിമയില്‍ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും പ്രതിഭയുടെ മാത്രമല്ല, കഠിനാധ്വാനത്തിന്റെയും അപാരമായ സഹനശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്.
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഈവിധം സ്ത്രീകള്‍ മലയാള സിനിമയ്ക്കു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ ഈ ആയുസ്സില്‍ അവസരമുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. അവരുടെ ത്യാഗത്തിനും സഹനത്തിനും വാശിക്കും എത്ര നന്ദി പറഞ്ഞാലും അധികമല്ല. പതിഞ്ഞ താളത്തില്‍ തുടങ്ങി, ഓര്‍ക്കാപ്പുറത്തു നെറ്റിയില്‍ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തില്‍ കഥ അവസാനിപ്പിക്കുന്നതില്‍ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അര്‍ഹിക്കുന്നെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു. കെ ആര്‍ മീരയുടെ വാക്കുകളിലേക്ക്...
സ്‌ക്രീനില്‍ രചന, സംവിധാനം ഇന്ദു വി.എസ്. എന്നു വായിച്ചപ്പോള്‍ മനസ്സു നിറഞ്ഞു.
മലയാള സിനിമയില്‍ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും പ്രതിഭയുടെ മാത്രമല്ല, കഠിനാധ്വാനത്തിന്റെയും അപാരമായ സഹനശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്.
ഈവിധം സ്ത്രീകള്‍ മലയാള സിനിമയ്ക്കു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ ഈ ആയുസ്സില്‍ അവസരമുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. അവരുടെ ത്യാഗത്തിനും സഹനത്തിനും വാശിക്കും എത്ര നന്ദി പറഞ്ഞാലും അധികമല്ല.
19 (1) (a) കൃതഹസ്തയായ ഒരു സംവിധായികയുടെ ആദ്യ ചുവടുവയ്പാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി, ഓര്‍ക്കാപ്പുറത്തു നെറ്റിയില്‍ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തില്‍ കഥ അവസാനിപ്പിക്കുന്നതില്‍ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അര്‍ഹിക്കുന്നു.
സിനിമയുടെ ടൈറ്റിലില്‍ ഡബ്ല്യുസിസിക്കു നന്ദി പ്രകാശിപ്പിച്ചതായി എന്റെ ശ്രദ്ധയില്‍പ്പെടുന്നത് ആദ്യമായാണ്. മലയാളത്തില്‍ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാള്‍ ധൈര്യം വേണം, ഇങ്ങനെയൊരു സാഹസത്തിന്.
പ്രീമിയര്‍ കാണാന്‍ പ്രിയ എ.എസും പി. എഫ്. മാത്യൂസും ഉണ്ടായിരുന്നു. ചിത്രത്തില്‍ പ്രിയയും ഇന്ദു വി.എസും ഞാനും.












Click it and Unblock the Notifications