സൈബർ ആക്രമണങ്ങളിൽ ആരും പിന്തുണച്ചില്ല; സൂരജ് സന്തോഷ് ഗായക സംഘടനയിൽ നിന്ന് രാജിവെച്ചു
തിരുവനന്തപുരം: സിനിമ ഗായകരുടെ സംഘടനയായ സമ ( സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് ) നിന്ന് രാജി വെച്ച് ഗായകൻ സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്ന് ആരോപിച്ച് ആണ് സൂരജ് രാജി വെച്ചത്. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൂരജിനെതിരെ സൈബർ ആക്രമണം നടന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമ മന്ത്രം ജപിക്കണമെന്നുമായിരുന്നു ചിത്ര പറഞ്ഞത്. ഇതിനെതിരെയാണ് സൂരജ് രംഗത്തെത്തിയത്. ചിത്രയെ പോലെയുള്ള കപട മുഖങ്ങൾ ഇനയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു.

P C : Face Book
ഇതിന് പിന്നാലെ സൂരജിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉയർന്നു. എന്നാൽ ഫേസ്ബുക്കിലും സൂരജ് തന്റെ നിലപാട് ആവർത്തിച്ചു. ഈ ആക്രമണങ്ങൾ കൊണ്ടൊന്നും തളരില്ലെന്നും തളർത്താൻ പറ്റില്ലെന്നും സൂരജ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തരം സൈബർ ആക്രമണമാണ് ഉണ്ടാകുന്നതെന്നും മുമ്പും ഇത് പോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായി രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണെന്നും സൂരജ് സന്തോഷ് പറഞ്ഞു.
ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും സൂരജ് പറഞ്ഞിരുന്നു, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നൽകുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നുവെന്നും തളരില്ലസ തളർത്താൻ
പറ്റുകയും ഇല്ല എന്നാണ് സൂരജ് കുറിച്ചത്.
അയോധ്യയിൽ പ്രതിഷ്ഠ ദിനം ജനുവരി 22 ന് നടക്കുമ്പോൾ ഉച്ചയ്ക്ക് 12. 20 ന് ശ്രീ രാമ ജയ. ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ച് കൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാന ഭാഗത്തും തെളിയിക്കണം ഭാഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാണ് ചിത്ര പറഞ്ഞത്, ഇതിന് പിന്നാലെ നിരവധി പേർ വിമർശനുമായി രംഗത്തെത്തി.












Click it and Unblock the Notifications