കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം കയറി... കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരവും പണയത്തില്‍!!!

Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈ വെള്ളപ്പൊക്ക ദുരന്ത സമയത്ത് മികച്ച ഇടപെടല്‍ നടത്തിയ കെഎസ്ആര്‍ടിസി്ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കൈയ്യും കണക്കും ഇല്ല. എന്നാല്‍ കടക്കെണിയുടേയും നഷ്ടത്തിന്റേയും കാര്യത്തില്‍ മാത്രം കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാറ്റവും ഇല്ല.

വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കുഴങ്ങുന്ന കെഎസ്ആര്‍ടിസി തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരം കൂടി ഇപ്പോള്‍ പണയം വച്ചിരിയ്ക്കുകയാണെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എട്ട് സ്ഥാപനങ്ങളില്‍ നിന്ന് രണ്ടായിരം കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിയ്ക്കുള്ള കടം.

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍ പോലും മുടങ്ങുന്നത് പതിവായിരുന്നു.

രണ്ടായിരം കോടി കടം?

രണ്ടായിരം കോടി കടം?

നിലവില്‍ കെഎസ്ആര്‍ടിസിയ്ക്ക് 1,953.76 കോടി രൂപയുടെ കടം ഉണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയാണിത്.

പലിശയില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി

പലിശയില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി

ഇത്രയും കോടി രൂപയ്ക്ക് പ്രതിമാസം നല്‍കേണ്ടത് കോടിക്കണക്കിന് രൂപ പലിശയാണ്. കെടിഡിഎഫ്‌സിയുടെ വായ്പയാണ് കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.

പുതിയ വായ്പ

പുതിയ വായ്പ

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഒമ്പത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 1,300 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇതിന് മന്ത്രിസഭ അനുമതി നല്‍കി.

ആസ്ഥാനമന്ദിരം പണയത്തില്‍

ആസ്ഥാനമന്ദിരം പണയത്തില്‍

പുതിയ വായ്പയ്ക്കായി തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരം അടക്കം 24 വസ്തുവകകളാണ് പണയപ്പെടുത്തിയിരിയ്ക്കുന്നത്.

 കെടിഡിഎഫ്‌സിയുടെ വായ്പ

കെടിഡിഎഫ്‌സിയുടെ വായ്പ

കെഎസ്ആര്‍ടിസിയുടെ വലിയ പ്രതിസന്ധിയ്ക്ക് കാരണം കെടിഡിഎഫ്‌സിയില്‍ നിന്നുള്ള വായ്പയാണ്.1,205.46 കോടി രൂപ ദീര്‍ഘകാലവായ്പയായും 182.19 കോടി രൂപ ഹ്രസ്വകാല വായ്പയായും ഇവിടെ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.

പുതിയ വായ്പയുടെ ഗുണം

പുതിയ വായ്പയുടെ ഗുണം

കെടിഡിഎഫ്‌സിയില്‍ പലിശ കൂടുതലാണ്. എന്നാല്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ പലിശ താരതമ്യേന കുറവാണ്. പ്രതിമാസം അറുപത് കോടി രൂപയോളം ഈ ഇനത്തില്‍ മാത്രം ലാഭമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

800 കോടി കിട്ടി

800 കോടി കിട്ടി

വായ്പയ്ക്ക് നല്‍കിയ ഈടുകള്‍ പരിശോധിച്ചതിന് ശേഷം ആദ്യ ഗഡു ആയി 800 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് കൈമാറിയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
KSRTC pledges its Headquarters for new loan- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X