കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി കെഎസ്ആർടിസി, 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്ടപരിഹാരം നൽകി

Google Oneindia Malayalam News

തിരുവനന്തപുരം; 1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാ​ഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്.

ksrtc

വർഷങ്ങളായി കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നവർക്ക് കോടതികൾ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നൽകാൻ കഴിഞ്ഞിരുന്നില്ല. ആ ഇനത്തിൽ 1179 കേസുകളിലായി 62 കോടി രൂപയോളം നൽകാൻ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരവെ വേ​ഗത്തിൽ കൊടുത്ത് തീർക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്.

1997 ജനുവരി 17 ൽ ഉത്തരവ് ആയ 1993 ൽ ഫയൽ ചെയ്ത OP(MV)733/1993 കേസിന് വരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 10 ന് നാഷണൽ ലോ അദാലത്ത് ദിനത്തിന്റെ ഭാ​ഗമായി ഹൈക്കോടതിയുടെ ലീ​ഗൽ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റിൽമെന്റിൽ പങ്കെടുത്ത 121 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു .

നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണംനിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണം

പലിശ രഹിത പദ്ധതിയിൽ ചേരുന്നവർക്ക് 15 ദിവസത്തിനകം തുക ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. 5 ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവർ പലിശ രഹിത സെറ്റിൽമെന്റിന് താൽപര്യമുണ്ടെങ്കിൽ അതാത് യൂണിറ്റുകളിൽ അപേക്ഷ നൽകിയാൽ മുൻ​ഗണനാ ക്രമം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

ഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യ

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നുമക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു

English summary
KSRTC provides relief to victims, Compensation was paid for cases up to 28 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X