കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി അല്ല; ലാഭക്കണക്കുകള്‍ ഞെട്ടിക്കും, ടിക്കറ്റിതര വരുമാനം 128 കോടി
കെ എസ് ആര്‍ ടി സി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്. ഓരോ വര്‍ഷവും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതിന്റെ കണക്ക് മാത്രമാണ് ഇതുവരെ കെ എസ് ആര്‍ ടി സിക്ക് പറയാനുള്ളത്. വരവില്‍ കൂടുതല്‍ ചെലവ് തന്നെയാണ് അതിന്റെ ഏറ്റവും വലിയ കാരണവും എന്നാല്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി തങ്ങളുടെ സ്ട്രാറ്റജി ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ടിക്കറ്റിതര വരുമാനം തേടിയുള്ള കെ എസ് ആര്‍ ടി സിയുടെ ഓരോ പദ്ധതിയും വിജയിക്കുന്ന കാഴ്ചയാണ് നമുക്കത് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഇതിനായി ആദ്യം കെ എസ് ആര്‍ ടി സി തയ്യാറാക്കിയത് ബജറ്റ് ടൂറിസമാണ്. തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കും മിന്നുന്ന പ്രകാശങ്ങള്‍ക്കൊപ്പം വിനോദ യാത്ര ആസ്വദിച്ചവരെ കെ എസ് ആര്‍ ടി സിയുടെ ശാന്തതയും വെളിച്ചവുമുള്ള യാത്രയിലേക്ക് ആകര്‍ഷിച്ചുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. സംഗതി ഹിറ്റായതോടെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും അത് കാര്യമാണ് പ്രതിഫലിക്കാന്‍ തുടങ്ങി. നിലവില്‍ പ്രഖ്യാപിച്ച എല്ലാ യാത്ര പാക്കേജുകളും ലാഭത്തോടെയാണ് മുന്നോട്ടു പോകുന്നത്.

ഇതുകൂടാതെ കെ എസ് ആര്‍ ടി സി ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍സ്. ബസിനെ എങ്ങനെ ഒരു ഷോപ്പാക്കി മാറ്റാമെന്നാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയത്. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്കായിരുന്നു ആദ്യം ബസ് കട തുടങ്ങാന്‍ നല്‍കിയത്. ഇത് പിന്നീട് പൊതുജനങ്ങള്‍ക്കും പണം അടച്ച് ബസ് എടുക്കാം എന്ന നിലയിലേക്കായി.

ടൂര്‍ പാക്കേജിന് പിന്നാലെ ആവിഷ്‌കരിച്ച മറ്റൊന്നാണ് സ്ലീപ്പ് ഇന്‍ ബസ്. വിനോദ സഞ്ചാരികള്‍ക്ക് ഉറങ്ങാന്‍ വിധത്തില്‍ ബസിനെ സജ്ജീകരിക്കുകയാണ് ചെയ്തത്. എല്ലാവര്‍ക്കും സുരക്ഷിതമായി ബസില്‍ ഉറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇത് കെ എസ് ആര്‍ ടി സിയുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് മറ്റൊരു കാരണമായി.

ജനങ്ങളള്‍ക്കും കെ എസ് ആര്‍ ടി സിക്കും ഒരുപോലെ ഇഷ്ടമായ മറ്റൊരു പദ്ധതിയായിരുന്നു യാത്ര ഫ്യൂവല്‍സ്. കെ എസ് ആര്‍ ടി സിയുടെ മിക്ക പമ്പുകളും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജനം പെട്രോളും ഡീസും അടിക്കാന്‍ പമ്പുകളില്‍ എത്തയതോടെ ഈ ഇനത്തിലും കെ എസ് ആര്‍ ടി സിക്ക് വരുമാനം വര്‍ദ്ധിച്ചു.

കെ എസ് ആര്‍ ടി സിക്ക് കച്ചവടം ചെയ്യാനും അറിയാം എന്ന് തെളിയിക്കുന്നതായിരുന്നു ല്യൂബ് ഷോപ്പുകളുടെ ആരംഭം. ല്യൂബ്രിക്കേറ്റ് ഓയിലുകള്‍ മിതമായ നിരക്കില്‍ നല്‍കാന്‍ കെ എസ് ആര്‍ ടി സി ഇതിലൂടെ തീരുമാനിച്ചു. ഈ കച്ചവടമാകത്തെ അത്യാവശ്യം ലാഭത്തില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.

കടലുമായി ബന്ധപ്പെടുത്തി നടത്തിയ മറ്റൊരു പദ്ധതിയായിരുന്നു സമുദ്ര. മത്സ്യത്തൊഴിലാളികള്‍ അവരുടെ കൂട്ടകളുമായി ബസില്‍ കയറുമ്പോള്‍ അധിക ചാര്‍ജ് നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും അവരെ കരകയറ്റുകയാണ് ഈ പദ്ധതി ചെയ്തത്. മൂന്നോളം ബസുകളാണ് ഇതിനായി ഓടിക്കൊണ്ടിരിക്കുന്നത്. ഈ ബസില്‍ യാത്ര സൗജന്യമാണ്.

ബസില്‍ ആകട്ടെ പാത്രം വയ്ക്കാനുള്ള എല്ലാ സൗകര്യം ഒരുക്കി. മൂന്ന് ബസിനും കൂടി ചെലവാകുന്ന 72 ലക്ഷം ഫിഷറിസ് വകുപ്പ് നല്‍കും. ചുരുക്കി പറഞ്ഞാല്‍ പുതിയ പദ്ധതികളൊക്കെ വിജയം കണ്ടു. ഇന്ന് കേരളത്തില്‍ തരക്കേടില്ലാതെ മുന്നോട്ടു പോകുന്ന ഒരു സ്ഥാപനമായി കെ എസ് ആര്‍ ടി സി മാറുന്നുണ്ട്. നാടുമുഴുവന്‍ കെ എസ് ആര്‍ ടി സിക്ക് ഇന്ന് വസ്തുവകകളുണ്ട്.

കെ എസ് ആര്‍ ടി സിയുടെ സ്ഥലം, ഷോപ്പിംഗ് കോപ്ലംക്‌സ് എന്നിവയൊക്കെ വാടകയ്ക്ക് നല്‍കാന്‍ തുടങ്ങി. ബസ് സ്റ്റേഷനിനെ പരസ്യം, മൊബൈല്‍ ടവര്‍ എന്നിവയില്‍ നിന്നൊക്കെ കെ എസ് ആര്‍ ടി സിക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങി. ടിക്കറ്റിതര വരുമാനം എടുത്ത് പരിശോധിച്ചാല്‍ 128.22 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനക്കണക്ക്.












Click it and Unblock the Notifications