കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കെ.എസ്.യു പ്രതിഷേധ ശയന പ്രദക്ഷിണം നടത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവിനെതിരെയും, പ്രൈവറ്റ് വിദ്യാര്‍ത്ഥികളോടുള്ള അവഗണനക്കെതിരേയും കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ പ്രതിഷേധ ശയന പ്രദക്ഷിണം നടത്തി.

ksu

കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ പ്രതിഷേധ ശയന പ്രദക്ഷിണം നടത്തുന്നു.

ഉടന്‍ പരിഹാരം കണ്ടില്ലങ്കില്‍ വലിയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ പറഞ്ഞു, ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു, ജില്ലാ ജന:സെക്രട്ടറി ടി കെ നൗഫല്‍ അദ്ധ്യക്ഷ്യം വഹിച്ചു. ഷിജോ മുത്തേടം, ആദില്‍ കെ കെ ബി, സിയാദ് പേങ്ങാടന്‍, അര്‍ജുന്‍ കറ്റയാട്ട്, ഹക്കീം പെരുമുക്ക്, ആഷിഖ് എന്നിവര്‍ സംസാരിച്ചു


English summary
ksu protest in calicut university
Please Wait while comments are loading...