തല താലിബാനും ഉടല്‍ ലീഗുമായി പരിണമിക്കുകയാണോ? മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി കെടി ജലീല്‍
കോഴിക്കോട്: ഇന്നലെ കോഴിക്കോട് നടന്ന മുസ്്‌ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വംശീയ അധിക്ഷേപ മുദ്രാവാക്യം ഉന്നയിച്ചതില്‍ മുസ്്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ.
തലശ്ശേരിയില്‍ ആര്‍എസ്എസ് നടത്തിയ പ്രതിഷേധത്തിവിളിച്ച് കൂവിയതും, കേഴിക്കോട് ലീഗ് നേതാക്കളും പ്രവര്‍ത്തകരും അട്ടഹസിച്ചതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് കെടി ജലീല്‍ എംഎല്‍എ ചോദിച്ചു. കോഴിക്കോട് കടപ്പുറത്ത് നാലാളെ കണ്ടാല്‍ വര്‍ഗ്ഗീയ വിഷം ചീറ്റാതെ എങ്ങിനെ അണികളോട് സംസാരിക്കാമെന്ന് ലീഗ് നേതാക്കള്‍ ഇനിയും പഠിക്കേണ്ടതുണ്ട് എന്നാണ് ഇന്നലെ അവര്‍ നടത്തിയ വഖഫ് സംരക്ഷണ റാലി നിരീക്ഷിച്ച ഏതൊരാള്‍ക്കും തോന്നുകയെന്ന് പറഞ്ഞ്‌കൊണ്ടാണ് കെ ടി ജലീല്‍ ആരംഭിക്കുന്നത്.

ചങ്ങലക്ക് ഭ്രാന്താവുക എന്ന് പറയുന്നത് കേട്ടിട്ടുണ്ടെന്നും അത് അക്ഷരാര്‍ത്ഥത്തില്‍ കണ്ടത് ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണെന്നും കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്കെതിരെ ലീഗണികള്‍ മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിന്റെ അങ്ങേ അറ്റമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പച്ചക്ക് കത്തിക്കുമെന്നും ലീഗ് പ്രവര്‍ത്തകര്‍ ഭ്രാന്തമായി അലറി വിളിക്കുന്നത് കേട്ടുവെന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അത്യന്തം ആപല്‍ക്കരമായ വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന ഒരു ലീഗ് നേതാവ് പാണക്കാട് തങ്ങന്‍മാരുടെയും ലീഗ് നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയതെന്നും കെടി ജലീല്‍ പറഞ്ഞു.

റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമാണെന്ന് പുലമ്പാന്‍ ഈ സ്വര്‍ണ്ണക്കച്ചവടക്കാരന്‍ മൗലാനക്ക് എവിടെനിന്നാണ് ധൈര്യം കിട്ടിയതെന്നും നോട്ടിന്‍ മെത്തയില്‍ കിടന്നുറങ്ങുന്ന വേറൊരു നേതാവ് ആക്രോഷിച്ചത് ലീഗില്‍ നിന്ന് പോയാല്‍ ദീനില്‍ നിന്ന് അഥവാ മതത്തില്‍ നിന്ന് പോയി എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബഹുസ്വര സമൂഹത്തില്‍ ഇങ്ങിനെയൊക്കെ പറയാനും അത് തലയാട്ടി അംഗീകരിക്കാനും ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ അനുയായികള്‍ക്കും എങ്ങിനെ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വിളിച്ചുകൂവിയതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും അട്ടഹസിച്ചതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഖാഇദെ മില്ലത്തിന്റെയും സിഎച്ചിന്റെയും ശിഹാബ് തങ്ങളുടെയും പാര്‍ട്ടി പതുക്കെ പതുക്കെ തല താലിബാനും ഉടല്‍ ലീഗുമായി പരിണമിക്കുകയാണോയെന്നും കെ ടി ജലീല്‍ ചോദിച്ചു.

കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള യുഡിഎഫ്‌ലെ കക്ഷികള്‍ ലീഗ് സംഘടിപ്പിച്ച വര്‍ഗ്ഗീയ സംരക്ഷണ റാലി യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണെന്നും ലീഗിന്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കള്‍ വഖഫ് സംരക്ഷണ റാലിയുടെ മറവില്‍ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീര്‍ത്തും അശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളി മിമ്പറുകള്‍ ഉപയോഗിക്കേണ്ടത് ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍കരിക്കാനാണെന്നും മതത്തിന്റെ ലേബലൊട്ടിച്ച് മുസ്ലിം ലീഗ് നേതൃത്വം കാട്ടിക്കൂട്ടാനിടയുള്ള താന്തോന്നിത്തങ്ങളെയും ചീഞ്ഞളിഞ്ഞ വര്‍ഗ്ഗീയതയേയും മുന്‍കൂട്ടിക്കണ്ട് നിലപാടെടുത്ത സമസ്ത നേതൃത്വവും അവരുടെ അമരക്കാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ല്യാരും മഹോന്നതരാണെന്നും കെ ടി ജലീല്‍ പറഞ്ഞു.
Recommended Video

കോഴിക്കോട് കടപ്പുറത്ത് കണ്ടതും കേട്ടതുമാണ് ലീഗിന്റെ പുതിയ രൂപവും ഭാവവുമെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഉപ്പുവെച്ച കലം പോലെ ലീഗ് മാറ്റി നിര്‍ത്തപ്പെടുന്ന കാലം വിദൂരമല്ലെന്നും മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേല്‍പ്പിച്ച മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുന്ന ലക്ഷണമില്ലെന്നും ലീഗിന്റെ മുഖത്ത് അത് തീര്‍ത്ത വലിയ കറുത്തപാടും പതിറ്റാണ്ടുകളോളം മായാതെ നില്‍ക്കുമെന്നുംകെടി ജലീല്‍ പറഞ്ഞു.












Click it and Unblock the Notifications