'അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നത്'; മാധ്യമങ്ങളെ പരിഹസിച്ച് കെടി ജലീല്‍
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പേരില്‍ വാര്‍ത്ത നല്‍കിയ മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. യു എ ഇയില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ എന്നാണ് പരിഹാസമായി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്പോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ടി ജലീലിന്റെ വാക്കുകളിലേക്ക്...
യു എ ഇയില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ!.

ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച വിവരമില്ലാത്ത യു എ ഇക്കാര്‍ കണ്ണുരുട്ടിയപ്പോഴേക്ക് ഏഷ്യാനെറ്റും ഏഷ്യാനെറ്റിലെ അല്‍പ്പന്‍മാരുടെ അവതാരക തലതൊട്ടപ്പനും ദുബായിയില്‍ ചിലരുടെ കാലില്‍ വീണ് മെഴുകിയെന്നും കരക്കമ്പിയുണ്ട്.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്പോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്ന്- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം എഷ്യാനെറ്റ് ന്യൂസിലെ അവതാകരന്‍ വി നു വി ജോണിനെതിരെ പോസ്റ്റുമായി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നുയ. ലോക കേരള സഭയും ഷാജിയും പിന്നെ വിനു വി ജോണും എന്നു തുടങ്ങുന്ന കുറിപ്പിലാണ് ജലീലിന്റെ വിമര്‍ശനം. ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാല്‍ വട്ടപ്പൂജ്യമാകുന്ന വിനു വി ജോണ്‍ ലോക കേരള സഭ നടത്താന്‍ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീര്‍വാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകന്‍ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനല്‍ മുതലാളിമാരുടെ തറവാട്ടു സ്വത്തില്‍ നിന്നല്ല എടുത്തു തരുന്നതെന്ന് കെ ടി ജലീല്‍ ചോദിച്ചു. കെടി ജലീലിന്റെ പോസ്റ്റ് ഇങ്ങനെ,
ലോക കേരള സഭ ബഹിഷ്‌കരിച്ച ചിലരുടെ നയത്തെ പ്രമുഖ പ്രവാസി വ്യവസായി ശ്രീ എം.എ യൂസുഫലി സാഹിബ് പരോക്ഷമായി ഇന്നലെ വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ പേരുപറയാതെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജല്‍പ്പനങ്ങളായേ കാണാനാകൂ.
മുസ്ലിംലീഗിനും ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നല്‍കിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതില്‍ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്. അക്കാര്യം സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കെയും അറിയാം.
താനകപ്പെട്ട ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എന്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്. ലീഗില്‍ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയുമെന്ന് ഉറപ്പാണ്. ഞാനീ പറഞ്ഞത് സത്യമല്ലെങ്കില്‍ ലീഗ് നേതാക്കള്‍ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയില്‍ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.
ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാല്‍ വട്ടപ്പൂജ്യമാകുന്ന വിനു വി ജോണ്‍ ലോക കേരള സഭ നടത്താന്‍ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീര്‍വാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകന്‍ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനല്‍ മുതലാളിമാരുടെ തറവാട്ടു സ്വത്തില്‍ നിന്നല്ല എടുത്തു തരുന്നത്.












Click it and Unblock the Notifications