കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരന്‍ ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനോ..?

  • By Athul
Google Oneindia Malayalam News

കൊച്ചി: ബിജെപി സംസ്ഥാന ആധ്യക്ഷനായി ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ തിരഞ്ഞെടുക്കാന്‍ സാധ്യതയേറി. ബിജെപി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചതാണ് ഊഹാപോഹങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി മുരളീധരന്റെ പിന്‍ഗാമിയെ കണ്ടെത്തുന്ന കേന്ദ്ര- സംസ്ഥാന നേതൃയോഗം ഡിസംബര്‍ 16ന് ചേരാനിരിക്കെയാണ് അമിത് ഷാ കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

നേരത്തെ സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയിരുന്ന ആര്‍ ബാലശങ്കറിനെ അംഗീകരിക്കാന്‍ മൂരളീധരപക്ഷം തയ്യാറായിരുന്നില്ല. ബാലശങ്കര്‍ അധ്യക്ഷനായാല്‍ ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അടക്കമുള്ളവര്‍ നേതൃനിരയില്‍ തിരികെ എത്തുമെന്ന ചിന്തയാണ് മുരളീധരപക്ഷത്തെ ബാലശങ്കറിനെതിരെ തിരിയാന്‍ പ്രേരണയായത്.

kummanam rajasekharan

ബാലശങ്കറിന് പകരം കുമ്മനം രാജശേഖരന്റെ പേര് മുരളീധരപക്ഷം തന്നെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ അതിനോട് യോജിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറായില്ല. ശക്തരായ മുരളീധരപക്ഷത്തിന്റെ പിന്തുണ ഉള്ളത് കുമ്മനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

അതിനിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുമ്മനവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനത്തിനോട് മോദി ആവശ്യപ്പെട്ടതായാണ് വിവരം.

English summary
As the meeting of BJP Kerala and central leadership has been scheduled for Wednesday to elect party state unit president, BJP national president Amit Shah has invited Hindu Aikya Vedi general secretary Kummanam Rajasekharan to New Delhi for talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X