Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണാന്‍ സൗകര്യല്ല, ന്തേ?, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ വിമർശനം, മണ്ടത്തരമെന്ന് മറുപടിയും

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം മൂലം കാമിനി മൂലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'. അതേസമയം ചിത്രത്തിന്റെ റിലിസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിപ്പോള്‍ സൈബർ ലോകത്ത് വലിയ ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇത് കേരളത്തിലെ റോഡുകളില്‍ മൊത്തം കുഴിയാണെന്ന് ആരോപിക്കുന്നതാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. റോഡില്‍ മൊത്തം കുഴിയല്ലേ എന്നാല്‍ ഞങ്ങള്‍ ടെലിഗ്രാമിലോ ഒടിടിയിലോ വരുമ്പോള്‍ കണ്ടോളാം എന്ന തരത്തിലുള്ള ബഹിഷ്കരണ ഭീഷണിയും ശക്തമാണ്.

ഇടതുനിരീക്ഷകന്‍ പ്രേം കുമാര്‍ ഉള്‍പ്പടേയുള്ളവരാണ്

ഇടതുനിരീക്ഷകന്‍ പ്രേം കുമാര്‍ ഉള്‍പ്പടേയുള്ളവരാണ് ചിത്രത്തിന്റെ പരസ്യ വാചകത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരമൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധ മുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് സിനിമാ വിതരണക്കാരെന്നെന്നാണ് പ്രേം കുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി

'സൗകര്യല്ല; ന്തേ?, ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ, സി പി എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ,
സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ ഡി എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.'-എന്നാണ് പ്രേം കുമാർ അഭിപ്പായപ്പെടുന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ. വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്. ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ- എന്നും പ്രേംകുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കുഞ്ചാക്കോടെ പടത്തിനു ജയസൂര്യയുടെ മാർക്കറ്റിങ്ങോ

'ങ്ങേ കുഞ്ചാക്കോടെ പടത്തിനു ജയസൂര്യയുടെ മാർക്കറ്റിങ്ങോ ?? ആ അതെന്തെലും ആവട്ട്‌ ... തീയേറ്ററിൽ പോയി സിനിമ കാണാൻ പോകുന്നവരോടായി പറയുന്നു , പടം ഏതാണേലും അടുത്ത ആഴ്ച ടോറന്റിലോ ടെലഗ്രാമിലോ ഒക്കെ എത്തിയാൽ കാണാം വെറുതെ വണ്ടിയുമെടുത്ത് പുറത്തോട്ട് ഇറങ്ങി നല്ല മഴയത്ത് വല്ല ട്രക്കോ ബസ്സോ വാനൊ കാറൊ ബൈക്കോ നമ്മളുടെ വണ്ടിയുടെ മേലേക്ക് പാഞ്ഞു കയറി നമ്മൾ ചത്ത്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ് ... സൊ സിനിമ കാണാൻ കുടുംബവും കൂട്ടുകാരുമൊക്കെയായി പുറത്തേക്ക് ഇറങ്ങുന്നത് ആലോചിച്ചു മാത്രം മതി'-എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമ

'ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമ! തീരുമാനം മാറ്റി! ഇനി ഈ പരസ്യം പിന്‍വലിച്ചു ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പരസ്യമായിത്തന്നെ മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ കാണുന്നുള്ളൂ' എന്നാണ് രശ്മിത രാമചന്ദ്രന്‍ കുറിക്കുന്നത്. കുഴി ഉളള റോഡില്‍ കൂടി അത്യാവശ്യങ്ങള്‍ക്ക് യാത്ര ചെയ്തേ പറ്റൂ.. റോഡിലെ കുഴി മൊത്തം ഈ മഴക്കാലത്ത് അടച്ച് തീരത്തും ഇല്ല.. പക്ഷേ സിനിമ കാണുന്നത് അത്ര അത്യാവശ്യം ഉളള കാര്യം അല്ലാത്തോണ്ട് അതങ്ങ് ഒഴിവാക്കിയെന്ന് സുഭാഷ് എന്നയാളും പറയുന്നു.

അതേസമയം, പരസ്യ ചിത്രത്തെ അനുകൂലിച്ചും

അതേസമയം, പരസ്യ ചിത്രത്തെ അനുകൂലിച്ചും ബഹിഷ്കരണാഹ്വാനത്തെ വിമർശിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് ആ വാചകങ്ങളിലുള്ളതെന്ന് ഒരു വിഭാഗം പ്രതികരിച്ചു. അത് മനസ്സിലാക്കാതെ ചിത്രത്തിന്റെ പരസ്യത്തിനെതിരെയുള്ള എതിര്‍പ്പ് അനാവശ്യമാണെന്നും പലരും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പിന്നെ, കേരളത്തിൽ കുഴിയുണ്ട് എന്ന പോസ്റ്റർ ഇറക്കി സിനിമക്ക് ആളെ കേറ്റാൻ വേണ്ടി ഒരു ടീം ഇറങ്ങിയതിലും വലിയ പൊട്ടൻമാരാണ് ആ സിനിമയെ ബഹിഷ്കരിക്കാൻ പറഞ്ഞു അതിൻ്റെ പോസ്റ്റർ പ്രചരണം ഏറ്റെടുത്തവരെന്നാണ് നോയല്‍ ജോർജ് എന്നയാള്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

കേരളത്തിലെ റോഡുകളിൽ കുഴിയില്ല എന്നാണോ.

കേരളത്തിലെ റോഡുകളിൽ കുഴിയില്ല എന്നാണോ.. ഒരിക്കലുമല്ല.. കേരളത്തിലെ പഞ്ചായത്തുകളുടെ കീഴിലുള്ള, ബ്ലോക്ക് തലത്തിലുള്ള, കെ ഇസ് ഈ ബി യുടെ കയ്യിലുള്ള, പൊതുമരാമത്ത് വകുപ്പിൻ്റെ കയിലുള്ള, കേന്ദ്ര പൊതുമരാത്ത് വകുപ്പിൻ്റെ കയില്ലുള്ള, PMGSY യുടെ കയ്യിലുള്ള അങ്ങനെ പല പല റോഡുകളിൽ കുഴികളുണ്ട്. മഴ പെയ്തപ്പോൾ ഉണ്ടായതും കാലങ്ങളായി ഉള്ളതും ഒക്കെയുണ്ട്. ജനപ്രതിനിധികളുടെ പോരായിമകൊണ്ട് പണി മുടങ്ങിയത്, ഉദ്യോഗസ്ഥ അനാസ്ഥ കൊണ്ട് പണി നടക്കാത്തത്, ഫണ്ടില്ലാത്ത കൊണ്ട് പണി നടക്കാത്ത, കേസിൽ കുടുങ്ങി കിടക്കുന്ന അങ്ങനെ നൂറായിരം കര്യങ്ങൾ കൊണ്ടുള്ള പൊരായിമ ഈ നാട്ടിലുണ്ട്.

മുൻ കാലങ്ങളെ അപേക്ഷിച്ച് കേവലം തുച്ഛമായ

എന്നാൽ, മുൻ കാലങ്ങളെ അപേക്ഷിച്ച് കേവലം തുച്ഛമായ പ്രശ്നങ്ങളാണ് ഇതൊക്കെ. ഈ മാറ്റങ്ങൾ നേരിട്ട് അനുഭവിക്കുന്നവരാണ് ഈ നാട്ടിലെ ജനങ്ങൾ. കേരളത്തിൽ ഉടനീളം കഴിഞ്ഞ 10 കൊല്ലമായി തുടർച്ചയായി യാത്ര ചെയ്യുന്ന എനിക്ക് വ്യക്തിപരമായി പ്രകടമാണ് ഈ മാറ്റം. എന്നെപോലെ കേരളത്തിലെ എല്ലാവരും കാണുന്നതാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്തിൽ നിന്നും നമ്മൾ മുന്നോടെക്ക് പോയ മാറ്റത്തിൻ്റെ അളവ്.

പിന്നെ, കേരളത്തിൽ കുഴിയുണ്ട് എന്ന പോസ്റ്റർ ഇറക്കി സിനിമക്ക് ആളെ കേറ്റാൻ വേണ്ടി ഒരു ടീം ഇറങ്ങിയതിലും വലിയ പൊട്ടൻമാരാണ് ആ സിനിമയെ ബഹിഷ്കരിക്കാൻ പറഞ്ഞു അതിൻ്റെ പോസ്റ്റർ പ്രചരണം ഏറ്റെടുത്തവർ. നാട്ടിലുള്ള സകല കുഴിയുടെയും ഗർഭം എന്തിനാണ് ഹേ നിങ്ങളൊക്കെ ഏറ്റെടുക്കുന്നത്. പടം ബഹിഷ്കരിച്ചു അത് വിളിച്ചു പറഞ്ഞിലേൽ ഫലം കിട്ടില്ല വാര്യരെ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+