Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറ പീഡന കേസ് ; മുഖ്യമന്ത്രിയ്ക്കും ശശീന്ദ്രനുമെതിരെ ലോകായുക്തയിൽ പരാതി

തിരുവനന്തപുരം; മന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട കുണ്ടറ ഫോൺ വിളി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിൽ പരാതി. പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്നാരോപിച്ചാണ് പരാതി. മന്ത്രി എകെ ശശീന്ദ്രനേയും മുഖ്യമന്ത്രിയേയും പുറത്താക്കണമെന്നും പരാതിയിൽ പറയുന്നു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

page-1626938124-16275

കട്ട ചങ്ക്സ്, റഹ്മാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

മുഖ്യമന്ത്രി, മന്ത്രി എകെ ശശീന്ദ്രൻ, കൂടാതെ ചീഫ് സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതിയിലെ ആരോപണങ്ങൾ.മൂന്നുപേരും ഗുരുതര കൃത്യവിലോപം കാണിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശശീന്ദ്രൻ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ് കാണിച്ച് വിവരാവകാശ പ്രവർത്തകനായ നവാസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കൂടാതെ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും സ്വജനപക്ഷപാതം കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.

കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഒന്ന് തീർപ്പാക്കാൻ വിളിച്ചതോടെയായിരുന്നു ശശീന്ദ്രൻ വിവാഗദത്തിൽ പെട്ടത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉയർത്തിയിരുന്നു. അതേസമയം പ്രാദേശിക നേതാക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ശശീന്ദ്രൻ ഇടപെടുക മാത്രമാണ് ചെയ്തതെന്നും രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+