കുവൈത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആദരാഞ്ജലി, ഇനി ജന്മനാട്ടിലേക്ക്
കൊച്ചി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്ത്യാഞ്ജലി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് 45 പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചത്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇറക്കിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ ആണ് ഇറക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹങ്ങളെ അനുഗമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ വി സിംഗും എത്തിയിരുന്നു. കേരളത്തിലെ മന്ത്രിമാരും തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മസ്താനും കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഹൈബി ഈഡന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ അല്‍പ സമയമാണ് പൊതുദര്‍ശനത്തിന് വെച്ചത്. മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സിലാണ് വീടുകളില്‍ എത്തിക്കുക. ഓരോ ആംബുലന്‍സിനേയും പൈലറ്റ് വാഹനങ്ങള്‍ അനുഗമിക്കും.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. തമിഴ്നാടിന്റെ ആംബുലന്‍സും ഇവിടെ എത്തിയിട്ടുണ്ട്. കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ആവശ്യമെങ്കില്‍ ആംബുലന്‍സുകള്‍ വിട്ടുകൊടുക്കാനുള്ള സംവിധാനം നോര്‍ക്ക ഒരുക്കിയിട്ടുണ്ട്. കേരള അതിര്‍ത്തി വരെ ഇതര സംസ്ഥാനത്തേക്കുള്ള ആംബുലന്‍സിന് പൈലറ്റ് വാഹനം അകമ്പടി സേവിക്കും.
റോഡ് മാര്‍ഗമായിരിക്കും തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോകുക. അതേസമയം പ്രവാസി കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തത്തില്‍ കുവൈത്ത് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്ര സര്‍ക്കാരും ഉടനടി ഇടപെട്ടു.
കേന്ദ്ര സഹമന്ത്രി ഉടന്‍ തന്നെ കുവൈത്തിലേക്ക് തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കുവൈത്ത് സര്‍ക്കാര്‍ ഇടപെട്ട് നല്‍കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications