കുവൈത്ത് ദുരന്തം: 4 പേര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്, അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേര്‍ക്ക് കണ്ണീരോടെ വിട പറഞ്ഞ് നാട്. വന്‍ ജനാവലിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്. നാലുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ വിദേശത്തുള്ള ബന്ധുക്കല്‍ എത്താനുള്ളതിനാല്‍ ചടങ്ങുള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. ഇന്നലെ 12 പേരുടെ സംസ്‌കാരമാണ് നടന്നത്.
കൊല്ലം വിളച്ചിക്കാല സ്വദേശം ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. മൃതദേഹം ഇന്ന് രാവിലെയാണ് എത്തിച്ചത്. ജന്മാട്ടില്‍ അവസാനമായി ലൂക്കോസിനെ ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് വീട്ടിലെത്തിയത്. ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയിലാണ് സംസ്‌കാരം ചടങ്ങുകള്‍ നടന്നത്.

മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിയപ്പോള്‍ തന്നെ നിരവധി പേര്‍ എത്തിയിരുന്നു. കൊല്ലം പുനപൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ തന്നെ നിരവധി ആളുകള്‍ എത്തിയിരുന്നു. നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്ന് രാവിലെയാണ് നാട്ടിലേക്ക് എത്തിച്ചത്.
കുറുവയില്‍ പൊതുദര്‍ശനവും ഉണ്ടായിരുന്നു. അതിന് ശേഷം വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. സംസ്‌കാരം പയ്യാമ്പലത്തായിരുന്നു. 11 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു അനീഷ്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്. കുവൈത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍ വൈസറാണ് അദ്ദേഹം.
അതേമയം പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ പൊതുദര്‍ശനം കഴിഞ്ഞ ശേഷം സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിനായി മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാലുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടിലെത്തിച്ചിരുന്നു.
എന്നാല്‍ ബന്ധുക്കള്‍ പലരും വിദേശത്തുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. കുവൈത്തി മരിച്ച മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം രാവിലെ മുംബൈയില്‍ എത്തിച്ചു. സംസ്‌കാരം നാളെയായിരിക്കും.
തോമസ് സി ഉമ്മന്റെ വീട്ടില്‍ വൈകാരിക രംഗങ്ങള്‍
തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങളായിരുന്നു. തിരുവല്ല സ്വദേശിയാണ് തോമസ്. സഹോദരനൊപ്പം ചേര്‍ന്ന് തോമസ് പണികഴിപ്പിച്ച മേപ്രാലിലെ പുതിയ വീട്ടിലേക്കായിരുന്നു മൃതദേഹം കൊണ്ടുവന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൃതേദഹം തിരുവല്ലയില്‍ എത്തിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് മൂന്ന് മണിയോടെയാണ് പുതിയ വീട്ടില്‍ എത്തിച്ചത്. വന്‍ ജനാവലിയാണ് നിറകണ്ണുകളുമായി തോമസിനെ ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നത്.
അതേസമയം പ്രാര്‍ത്ഥനാ വേളയില്‍ വൈദികരും കണ്ഡം പോലും ഇടറിപ്പോയി. അഞ്ച് മിനുട്ട് നേരം മൃതദേഹം ഇവിടെ വെച്ച് പിന്നീട് നടവഴി മാത്രമുള്ള കുടുംബ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
അസാധാരണമായ ജനക്കൂട്ടമായിരുന്നു തോമസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കിയത്. അതേസമയം സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്കാണ്. മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.












Click it and Unblock the Notifications