Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. തുഷാരയുടെ മരണത്തില്‍ ദുരൂഹത; ആഴത്തില്‍ രണ്ട് മുറിവുകള്‍, ബലമായി തള്ളിയിട്ടു?

നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ കണ്ടെത്തിയ മുറിവിലാണ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നത്. ആരെങ്കിലും പിടിച്ചു തള്ളിയതു മൂലം വീഴുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുറിവാണിത്.

Recommended Video

cmsvideo
    വനിതാ ഡോക്ടറുടെ മരണം കൊലപാതകമോ ??? | Oneindia Malayalam

    തൃശൂര്‍: ട്രെയിനില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ഡോക്ടര്‍ തുഷാരയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകള്‍. കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍. ഓടുന്ന ട്രെയിനില്‍ നിന്ന് സ്വാഭാവികമായി വീഴുമ്പോഴുള്ള മുറിവുകളല്ല തുഷാരയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പോലീസിനും സംശയമുണ്ട്.

    മക്കള്‍ക്കൊപ്പം സ്വദേശമായ കണ്ണൂരിലേക്ക് പോകുമ്പോഴാണ് തുഷാര ട്രെയിനില്‍ അപകടത്തില്‍പ്പെട്ടത്. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച സംഘം സ്വാഭാവിക മരണമല്ല ഇതെന്ന് സംശയിക്കുന്നു. അതിന് അവര്‍ മുന്നോട്ട് വയ്ക്കുന്ന കാരണങ്ങള്‍ നിരവധി...

    അര്‍ധരാത്രി മരണം

    അര്‍ധരാത്രി മരണം

    ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റും പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. തുഷാരയുടെ സ്വദേശം കണ്ണൂരാണ്. മൂന്ന് മക്കള്‍ക്കൊപ്പം കണ്ണൂരിലേക്ക് മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നനത്.

    അമ്മയെ കാണുന്നില്ല

    അമ്മയെ കാണുന്നില്ല

    തുഷാരയ്‌ക്കൊപ്പം മക്കളെ കൂടാതെ സഹായിയായ ഹോംനഴ്‌സുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തുഷാര ട്രെയിനില്‍നിന്ന് വീണതറിയാതെ ഏറെ ദൂരം യാത്ര ചെയ്തു. ഷൊര്‍ണൂര്‍ എത്തവെയാണ് അമ്മയെ കാണുന്നില്ലെന്ന് മക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു.

    റെയല്‍വേ ട്രാക്കില്‍

    റെയല്‍വേ ട്രാക്കില്‍

    സഹയാത്രക്കാര്‍ റെയില്‍വെ അധികൃതരെ വിവരം അറിയിച്ചു. കുട്ടികളില്‍ നിന്ന് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ അവരെ വിളിച്ചുവരുത്തി കുട്ടികളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് റെയല്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

    മുറിവുകളില്‍ സംശയം

    മുറിവുകളില്‍ സംശയം

    മൃതദേഹത്തില്‍ പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീഴുമ്പോഴുണ്ടാകുന്ന മുറിവുകളല്ല തുഷാരയുടെ ശരീരത്തില്‍ കണ്ടത്. രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണ്.

    പിടിച്ചുതള്ളുമ്പോള്‍

    പിടിച്ചുതള്ളുമ്പോള്‍

    നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ കണ്ടെത്തിയ മുറിവിലാണ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നത്. ആരെങ്കിലും പിടിച്ചു തള്ളിയതു മൂലം വീഴുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുറിവാണിത്. അല്ലെങ്കില്‍ സ്വയം ചാടുമ്പോഴും ഇത്തരത്തില്‍ മുറിവുണ്ടാകാം.

     പോലീസിനും സംശയം

    പോലീസിനും സംശയം

    അപകടമരണമാകാന്‍ സാധ്യതയില്ലെന്നാണ് പോലീസും പറയുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, തുഷാരയുടെ ഭര്‍ത്താവ് അനൂപ് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ച കവിതയിലെ വാക്കുകളും ഇപ്പോഴത്തെ മരണവും തമ്മില്‍ നേരിയ സാദൃശ്യമുണ്ട്.

    അറംപറ്റിയ വരികള്‍

    അറംപറ്റിയ വരികള്‍

    തുഷാര മരിക്കുത്തിന്റെ നാല് ദിവസം മുമ്പാണ് അനൂപ് ഫേസ്ബുക്കില്‍ കവിത കുറിച്ചത്. പതിവായി കവിതകളെഴുതുന്ന വ്യക്തിയാണ് അനൂപ്. അരനാഴികനേരം എന്ന തലക്കെട്ടില്‍ അനൂപ് എഴുതിയ കവിതയിലെ വരികള്‍ക്ക് സമാനമായി തന്നെയാണ് ഭാര്യയെ ദുരന്തം തേടിയെത്തിയത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുന്ന ഭര്‍ത്താവിനെയാണ് ദുരന്തം പിടികൂടുന്നത്. എന്നാല്‍ ജീവതത്തില്‍ തിരിച്ചാണെന്ന് മാത്രം.

    സ്വന്തം വീട്ടിലേക്ക്...

    സ്വന്തം വീട്ടിലേക്ക്...

    ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്നാണ് തുഷാരയും കുട്ടികളും കയറിയത്. കണ്ണൂര്‍ സ്വദേശിനിയായ തുഷാര മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഭര്‍ത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ കയറ്റിവിട്ടത്.

     രാവിലെയോടെ...

    രാവിലെയോടെ...

    പോലീസിന് ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെയാണ്. ചെങ്ങന്നൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ തുഷാരയും മക്കളും ഉടന്‍തന്നെ ഉറങ്ങാന്‍കിടന്നു. പിറ്റേദിവസം പുലര്‍ച്ചെയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ കുട്ടികള്‍ മൂന്നുപേരും ഉറക്കെ കരയാന്‍ തുടങ്ങി. ഇതോടെയാണ് തുഷാരയെ കാണാതായ വിവരം സഹയാത്രികരുമറിഞ്ഞത്.

    തിരച്ചില്‍ നടത്തിയെങ്കിലും...

    തിരച്ചില്‍ നടത്തിയെങ്കിലും...

    തുടര്‍ന്ന് ട്രെയിനിലെ മറ്റു കോച്ചുകളിലും മുഴുവന്‍ ശുചിമുറികളിലും സഹയാത്രികര്‍ തിരച്ചില്‍ നടത്തിയെങ്കിലും തുഷാരയെ കണ്ടെത്താനായില്ല. അമ്മയെ കാണാതായതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. രണ്ടര വയസുള്ള ഇളയക്കുട്ടിയും നിര്‍ത്താതെ കരയുന്നത് കണ്ട് സഹയാത്രികരും വിഷമത്തിലായി.

    ശുചിമുറിയില്‍ പോയപ്പോള്‍

    ശുചിമുറിയില്‍ പോയപ്പോള്‍

    ഇതിനിടെ തൃശൂരില്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയില്‍വേ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു. രാത്രി ശുചിമുറിയില്‍ പോയപ്പോള്‍ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+