ലക്ഷ്മി പ്രിയക്കായിരുന്നു വിന്നറാവാന്‍ സാധ്യത കണ്ടിരുന്നത്; കൂടുതല്‍ വാണിങ് കിട്ടിയത് റോബിന്: സൂരജ്
മിമിക്രി വേദിയില്‍ നിന്നും ടെലിവിഷനിലേക്കും അത് വഴി സിനിമയിലേക്കും എത്തിയ താരമാണ് സുരജ് തേലക്കാട്. 2015 ല്‍ ചാർലി എന്ന ചിത്രത്തിലൂടെയായിരുന്നു സൂരജ് വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് ഉദാഹരണം സൂജാത, അമ്പിളി, ധമാക്ക പത്തോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് സൂരജ് പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ സുപരിചിതനാവുന്നത്.
സൂരജിന്റെ മത്സര രീതിക്കെതിരെ പല വിമർശനങ്ങളും ഉയർന്ന് വന്നിരുന്നെങ്കിലും ഗ്രാന്‍ഡ് ഫിനാലയിലെത്തിയ അദ്ദേഹം ആറാം സ്ഥാനവും കരസ്ഥമാക്കിയാണ് മടങ്ങിയത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് താരം. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിന്റെ കട്ടന്‍ വിത്ത് ഇമ്മട്ടിയെന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് കുറച്ച് കൂടി റീച്ച് കൂടി എന്നുള്ളതാണ് ബിഗ് ബോസില്‍ പോകുന്നിന് മുമ്പും പോയി വന്നതിന് ശേഷവുമുള്ള പ്രധാന വ്യത്യാസമെന്നാണ് സൂരജ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നത്. നേരത്തേയും കുറച്ച് ആളുകള്‍ക്ക് കാണുമ്പോള്‍ മനസ്സിലാകുമായിരുന്നു. എന്നാല്‍ പേരൊന്നും എല്ലാവർക്കും അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല, സൂരജ് അല്ലേ? ബിഗ് ബോസില്‍ കണ്ടിരുന്നു എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും സൂരജ് പറയുന്നു.

ഷോയുടെ ആ ഒരു സമയം ആവുമ്പോഴേക്കും നിങ്ങള്‍ എല്ലാവരേയും മിസ് ചെയ്യുന്നു എന്നും പറഞ്ഞ്, എന്റെ അടുത്ത് കുറെയാളുകള്‍ മെസേജ് അയച്ചിരുന്നു. ആ രീതിയില്‍ ബിഗ് ബോസ് കേരളത്തിലേക്ക് എത്തിപ്പെട്ടു. ബിഗ് ബോസ് വീടിന് അകത്തെ പ്രശ്നങ്ങള്‍ അവരുടേയും കൂടെ പ്രശ്നങ്ങളായി മാറുകയായിരുന്നുവെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സൂരജ് വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷമാണ് ഇവിടെ അനുഭിവിക്കുന്ന ഒരോ കാര്യങ്ങളുടേയും വില ശരിക്കും മനസ്സിലായത്. പൊറാട്ടയും ബീഫും കഴിക്കാന്‍ തോന്നി. ബിരിയാണാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. പിന്നെ അമ്മ ഉണ്ടാക്കി തരുന്ന സാമ്പാറും ചോറുമെല്ലാം നല്ലത് പോലെ മിസ് ചെയ്തിരുന്നു. അഖില്‍, സുചിത്ര എന്നിവരോടായിരുന്നു കൂടുതല്‍ സൌഹൃദം. കഴിഞ്ഞ ദിവസം കൂടി അഖിലേട്ടനെ കണ്ടു. സുചിത്രയേച്ചി തിരുവനന്തപുരത്താണ് ഉള്ളത്.

മിമിക്രി രംഗത്ത് നിന്ന് വരുന്നവരാണ് ഞാനും അഖിലേട്ടനും. ഞങ്ങള്‍ ഒരുമിച്ച് നേരത്തെ ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ടെങ്കിലും കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടയ്ക്കൊക്കെ ഞങ്ങള്‍ കോണ്ടാക്ട് ചെയ്യാറുണ്ടായിരുന്നു. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ഇത്രയധികം കമ്പനിയാവുന്നത്. സുചിത്രയും ഞങ്ങളുടെ സൌഹൃദത്തിലേക്ക് സ്വാഭാവികമായും വന്നുവെന്നും സൂരജ് വ്യക്തമാക്കുന്നു.

ആര് വിജയിക്കാനാണ് സാധ്യത എന്ന് ഷോയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിടിരുന്നു. ലക്ഷ്മി ചേച്ചിക്കായിരുന്നു ഞാന്‍ സാധ്യത കണ്ടിരുന്നത്. എന്നാല്‍ ഇടക്ക് പുറത്ത് പോയവരൊക്കെ വരുന്ന ഒരു ദിവസം ഉണ്ടായി. പുറത്തെ കാര്യങ്ങളൊക്കെ അകത്ത് പറയാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ വിളിച്ച് ബിഗ് ബോസ് വാണിങ് കൊടുക്കും. ആദ്യം തന്നെ വാണിങ് കിട്ടിയിരുന്നത് സുചിത്രക്കായിരുന്നു. ഡോക്ടർക്കും നിരവധി തവണ വാണിങ് കൊടുത്തിരുന്നു.

അവിടെ നൂറ് ദിവസം നില്‍ക്കുക എന്നുള്ളതായിരുന്നു എന്റെ ടാർഗറ്റ്. ആ വീടിനുള്ളില്‍ അതിജീവിച്ച് 100 ദിവസം നില്‍ക്കണം എന്നുള്ളത് തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ എത്ര ദിവസം നില്‍ക്കാന്‍ കഴിയും എന്ന സംശയം ഉണ്ടായിരുന്നു. ആരേയും വലിയ രീതിയില്‍ വിഷമിപ്പിക്കാതെ തന്നെ നൂറ് ദിവസം നില്‍ക്കാന്‍ പറ്റി എന്നുള്ളത് തന്നെ വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരും ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ടെന്നും മാറ്റിനി ലൈവ് അഭിമുഖത്തില്‍ സൂരജ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications