സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം
രോഗിയെ പരിചരിക്കുമ്പോള്‍ നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളുായ ദേവപ്രിയ എന്നിലർ സാക്ഷികളായി.
ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചിരുന്നത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്‌സിയില്‍ ക്ലര്‍ക്കാണ്.

പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രതിഭ.സജീഷ് തന്നെയാണ് വിവഹാക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകുമെന്നായിരുന്നു സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും തങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ഷൈലജ സജീഷിനും കുടുംബത്തിനും ആശംസകൾ നേർന്നിരുന്നു.

ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. 'ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്.

ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു' എന്നായിരുന്നു മുൻ ആരോഗ്യ മന്ത്രി കെകെ ശൈജയുടെ കുറിപ്പ്

ആരോഗ്യമന്ത്രി വീണാ ജോർജും സജീഷിനും പ്രതിഭയ്ക്കും ആശംസകൾ നേർന്നിരുന്നു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 2018-ല്‍ നിപ ബാധിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സായിരുന്ന ലിനി മരിച്ചത്. രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും നിപ ബാധിച്ചത്. മെയ് 21-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications