ലക്ഷ്മി നായരെ ഒന്നും ചെയ്യാനാകില്ല; ഭൂമി എറ്റെടുത്തില്ല, കേസുമില്ല... മിണ്ടാട്ടമില്ലാതെ സിപിഐ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാനിപ്പിക്കുന്നു. മൂന്നു മാസമായിട്ടും ഭൂമി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പ് നിയമോപദേശം നല്‍കാത്ത സാഹചര്യത്തിലാണിത്. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യുവകുപ്പ് വലിയ താത്പര്യം കാണിക്കുന്നുമില്ല.

1984 ല്‍ അക്കാദമിയ്ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിന് ശേഷം ഭരണസമിതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ 1975 ല്‍ തന്നെ ബൈലോ ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് ഇതിന് മുന്‍കാല പ്രാബല്യത്തോടെ ജനറല്‍ബോഡി അംഗീകരിച്ച രജിസ്‌ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ചട്ടലംഘനം

ചട്ടലംഘനം

ചട്ടം ലംഘിച്ച് നിര്‍മ്മാണം നടത്തിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ മൂന്നുമാസം മുന്‍പ് ശുപാര്‍ശ നല്‍കുകയായിരുന്നു.

 സര്‍ക്കാര്‍ അലംഭാവം

സര്‍ക്കാര്‍ അലംഭാവം

ലോ അക്കാദമി ബൈലോയില്‍ ഭേദഗതി വരുത്തിയതിന് നിയമസാധുതയുണ്ടെന്ന് രജിസ്‌ട്രേഷന്‍ ഐജി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍നടപടികളില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നത്.

 സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി

സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി

1984ലാണ് അക്കാദമിയ്ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഇതിനുശേഷം ഭരണസമിതിയില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയെന്നതായിരുന്നു ആക്ഷേപം.

 ജാതിപ്പോര് വിളിച്ച് അധിക്ഷേപിച്ചതും ഒത്തു തീര്‍ക്കും

ജാതിപ്പോര് വിളിച്ച് അധിക്ഷേപിച്ചതും ഒത്തു തീര്‍ക്കും

വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

 പ്രധാനകവാടം പൊളിച്ചുനീക്കി

പ്രധാനകവാടം പൊളിച്ചുനീക്കി

വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് പുറമ്പോക്ക് ഭൂമിയിലെ പ്രധാനകവാടം പൊളിച്ചുനീക്കിയത് മാത്രമാണ് റവന്യുവകുപ്പ് ലോഅക്കാദമിക്കെതിരെ കൈക്കൊണ്ട നടപടി.

 അക്കാദമിക്ക് അഫിലിയേഷനുണ്ടോ?

അക്കാദമിക്ക് അഫിലിയേഷനുണ്ടോ?

അക്കാദമി മാനേജ്‌മെന്റ് കള്ളപ്പണം മാറിയെടുത്തെന്ന പരാതി പരാതിയായി തന്നെ നില്‍ക്കുന്നു. അക്കാദമിയ്ക്ക് അഫിലിയേഷന്‍ ഉണ്ടോയെന്ന കാര്യത്തിലും ഇപ്പോഴും ആരും വ്യക്തത വരുത്തിയിട്ടില്ല.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അപകട ശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍...കൂടുതല്‍ വായിക്കാം

തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍;ഒരാഴ്ചക്കിടെ 600 പേര്‍ ആശുപത്രിയില്‍,ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല...കൂടുതല്‍ വായിക്കാം

പെമ്പിളൈ ഒരുമൈ പിളരുന്നു; ഗോമതി-ലിസി പക്ഷം രൂക്ഷ തര്‍ക്കത്തില്‍, മൂന്നാര്‍ ഓഫീസ് ആരുടേത്?കൂടുതല്‍ വായിക്കാം


English summary
Law department fails to submit advice to procure land from Law Academy
Please Wait while comments are loading...