കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമത്തിനു മുമ്പില്‍ ശ്രീജിത്ത് രവിയെപ്പോലുള്ളവര്‍ ഒരേസമയം കുറ്റവാളിയും ഇരയുമാണ്: ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

കൊച്ചി: കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായതിന് പിന്നാല വിഷയത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ലൈംഗിക വൈകൃതം ഒരു മാനസിക രോഗാവസ്ഥയാണെന്നും നിയമത്തിന് മുന്‍പില്‍ ശ്രീജിത്ത് രവിയെ പോലുള്ള ആളുകള്‍ ഒരേ സമയം കുറ്റവാളിയും ഇരയുമാണെന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിര്‍ത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഇനിയെങ്കിലും നമ്മള്‍ ചിന്തിച്ച തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് ശ്രീജിത്ത് രവിക്കെതിരെയുള്ള കേസ്. നേരത്തെയും ശ്രീജിത്ത് രവിക്കെതിരെ സമാനമായ പരാതി ഉയര്‍ന്നുവന്നിരുന്നു.

SREEJITH RAVI

നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

1


ശ്രീജിത്ത് രവിയുടെ കേസില്‍ അഡ്വ ശ്രീജിത്ത് പെരുമനയുടെ പ്രതികരണം വായിക്കാം:

ലൈംഗിക വൈകൃതം ഒരു മാനസിക രോഗാവസ്ഥയാണ്. അതായത് നിയമത്തിന് മുന്‍പില്‍ ശ്രീജിത്ത് രവിയെ പോലുള്ള ആളുകള്‍ ഒരേ സമയം കുറ്റവാളിയും ഇരയുമാണ്. ശിക്ഷയെക്കാള്‍ അയാളിലെ സമൂഹ ജീവിയെ പരിവര്‍ത്തനം നടത്താന്‍ സഹായിക്കുക യഥാര്‍ത്ഥ ചികിത്സയാണ്.ബിവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ പോക്കാണെന്നും, സൈക്കാട്രിസ്റ്റിനെ കാണാന്‍ പോകുന്നവര്‍ക്ക് ഭ്രാന്താണെന്നും, എന്‍ജിനീയറിങ്ങും എംബിബിഎസ്സും പഠിക്കാത്ത കുട്ടികള്‍ ഊളകളാണ് എന്നും, ആണ്‍പെണ്ണും ഒരുമിച്ചിരുന്നാല്‍ മറ്റേ പരിപാടിക്കാനെന്നും ചിന്തിക്കുന്ന ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്പൂര്‍ണ്ണ ചാക്ഷര മലയാളികളിലെ ഒരു പ്രമുഖന്‍ പട്ടാപ്പകല്‍ ലൈംഗിക പ്രദര്‍ശനം നടത്തിയതില്‍ യാതൊരു അതിശയോക്തിയും എനിക്കില്ല.

2


ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിര്‍ത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഇനിയെങ്കിലും നമ്മള്‍ ചിന്തിച്ച തുടങ്ങേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ കണ്ടാല്‍ കല്യാണം മുടങ്ങുമെന്നും, ഭ്രാന്താണെന്ന് പ്രചരിപ്പിക്കുമെന്നും കരുതി എത്രകണ്ട് മാനസിക പ്രശ്ങ്ങളുണ്ടായാലും ഒരു സൈക്കാട്രിസ്റ്റിനെ കാണാന്‍ അഭ്യസ്ഥര വിദ്യരായ മലയാളികള്‍ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍പോലും തയ്യാറാകുന്നില്ല എന്നത് പഠന വിധേയമാക്കേണ്ടതാണ്.

3


ആര്‍ഷഭാരത സംസ്‌കാരങ്ങളെ കുറിച്ചതും, മഹത്തായ സദാചാര മൂല്യങ്ങളെ കുറിച്ചും വീമ്പു പറയുമ്പോഴും അവനവനിലേക്കും സ്വന്തം ചെയ്തികളിലേക്കും ഒരിക്കല്‍പോലും തിരിഞ്ഞു നോക്കാത്ത ബഹുമുഖ പ്രതിഭകളാണ് നമ്മള്‍ പ്രബുദ്ധ ജനങ്ങള്‍ .വലിയ അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാല്‍ ലൈംഗിക ചിന്തകളുടെ ജീര്‍ണ്ണതയാണിവിടെത്തെ പ്രശ്‌നം.

4


സ്ത്രീ ഉടയാതെ സൂക്ഷിക്കേണ്ട പളുങ്ക് പാത്രമാണ് കന്യകാത്വം, അങ്ങനെ സൂക്ഷിച്ചാല്‍ അവള്‍ കന്യകയാകും എന്ന ചിന്തയും എന്നാല്‍ ഉടഞ്ഞാലും, ഒടിച്ചാലും, വളച്ചാലുമൊന്നും ഒരു പുരുഷന്റെ കന്യകാത്വം ഇലാതാകുന്നില്ല. അവന്‍ നിത്യ കന്യകനാണ് ഐ മീന്‍ എ ക്രോണിക് കന്യകന്‍.

5


അടിസ്ഥാനപരമായി പൊളിച്ചെഴുതപ്പെടേണ്ടത് നമ്മുടെ കപട സദാചാര പ്രത്യയശാസ്ത്രങ്ങള്‍ തന്നെയല്ലേ ?
എതിര്‍ലിംഗത്തോട് അടുത്തിരിക്കുന്നതും അടുത്തിടപഴകുന്നതുകൊണ്ടും (അത് ബസ്സിലോ, സ്‌കൂളിലോ പൊതു ഇടങ്ങളില്‍ എവിടെയുമാകട്ടെ ) വിലക്കപ്പെടുന്ന സമൂഹത്തില്‍ ബലാല്‍സംഗ വീരന്മാര്‍ സൃഷ്ടിക്കപ്പെടുന്നൂ എങ്കില്‍ അതിന്റെ ധാര്‍മ്മിക ബാധ്യത സമൂഹത്തിലെ സദാചാര നിയമങ്ങള്‍ക്കും അതിന്റെ വക്താക്കള്‍ക്കുമല്ലേ ?

6


വിവേചനബുദ്ധിയുള്ള മനുഷ്യന്‍ വിലക്കപ്പെടുന്നതെന്തും ആകര്‍ഷിക്കപ്പെടുന്ന ജീവികളാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.
കന്യാചര്‍മ്മം എന്ന പുരുഷ ലിംഗന്മാരുടെ ടെസ്റ്റ് കാഴ്ചപാടുകളും, ലൈംഗികതയുടെ പേരില്‍ അതീവ രഹസ്യമായി ശൈശവ കാലം മുതല്‍ പെണ്‍കുട്ടികളെ മുലയ്ക്കും യോനിക്കും ഇടയില്‍ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലില്‍ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ.

7


ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരല്‍ ചൂണ്ടേണ്ടത് പരിഷ്‌കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരെയാണ്.
ഇവര്‍ ആദ്യം ചെയ്യേണ്ടത് സ്വയം ലൈംഗിക അവബോധമുള്ളവരാകുക എന്നതാണ്.

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
8


ലൈംഗികത നാല് കണ്ടം തുണികളില്‍ പൊതിഞ്ഞു ചില്ലുകൂട്ടില്‍ സൂക്ഷിക്കാവുന്ന ഒന്നല്ല അത് സന്യാസാസിമാര്‍ക്കാണെങ്കിലും, മനുഷ്യദൈവങ്ങള്‍ക്കാണെങ്കിലും എന്ന യാഥാര്‍ഥ്യമാണ് കന്യാസ്ത്രീയുടേയും, പള്ളീലച്ചന്റെയും, ഉസ്താദുമാരുടെയും, പൂജാരിമാരുടെയും, ഗുര്‍മിന്ദര്‍സിംഗിനെപ്പോലുള്ള ആള്‍ ദൈവങ്ങളുടേയുമെല്ലാം കഥകള്‍ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ പ്രബുദ്ധ സദാചാര അപ്പോസ്തലന്മാരുടെ നാട്ടില്‍ പിന്നെയും അര്‍ധരാത്രി സൂര്യന്‍ ഉദിച്ചുകൊണ്ടേയിരിക്കുന്നു..

English summary
lawyer sreejith perumana explains the case details of actor sreejith ravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X