കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാച്ച് ഫിക്സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സൗഹൃദമത്സരത്തില്‍; തുറന്നടിച്ച് നിര്‍മ്മല സീതാരാമന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാച്ച് ഫിക്സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദമത്സരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. വയനാട്ടിലെ ഈ രണ്ടുകൂട്ടരുടെയും മാറിമാറിയുള്ള ജയപരാജയങ്ങള്‍ അതിന്റെ ഏറ്റവും നല്ല തെളിവാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

nirmala

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തുനിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിയുന്ന കേരള ജനത അതിനാലാണ് എന്‍ഡിഎയില്‍ ബദല്‍ കാണുന്നത്. പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം. അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

ബംഗാളില്‍ മാര്‍ക്സിസ്റ്റുകാരെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത അവരുടെ അക്രമവും അഴിമതിയും അതുപോലെ പിന്തുടരുകയാണ്. അഴിമതിയുടെ കാര്യത്തില്‍ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണ്. ഇവിടെ ഗോള്‍ഡ് കടത്തിയെങ്കില്‍ അവിടെ കോള്‍(കല്‍ക്കരി) കടത്താണ്. മമതയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജിക്കും ഭാര്യയ്ക്കും അഴിമതികളില്‍ പങ്കുണ്ട്. അവിടെ മമതയെ തോല്‍പ്പിച്ച് എന്‍ഡിഎ അധികാരത്തിലേറും. ഇതുപോലൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ വികസനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസ്റ്റ് പദ്ധതി അവതരിപ്പിച്ചത്. ഫിഷറീസ്, അഗ്രിക്കള്‍ച്ചര്‍, സ്‌കില്‍ ഡെവലപ്മെന്റ്, ടെക്നോളജി എന്നീ മേഖലകളിലെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. നികുതി നിശ്ചിതമാണ്. അതില്‍ വ്യത്യാസമില്ല. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാരിനു നേര്‍ക്കു മാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാനനികുതിയെസംബന്ധിച്ച് ആരും ചോദിക്കാത്തത്.? ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മസങ്കടത്തിലാണെന്നും അവര്‍ പറഞ്ഞു.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

English summary
LDF and UDF in friendly after match-fixing Says FM Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X