Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്കെതിരെ ശക്തിപ്രകടനവുമായി എല്‍ഡിഎഫ്; മാര്‍ച്ച് തടയാനാകില്ലെന്ന് സുരേന്ദ്രനോട് ഹൈക്കോടതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ ഡി എഫിന്റെ രാജ്ഭവന്‍ പ്രതിരോധ മാര്‍ച്ച്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ആണ് പ്രകടനം ആരംഭിച്ചത്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ തുടങ്ങി എല്‍ ഡി എഫിന്റെ ഉന്നത നേതാക്കളെല്ലാം പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡി എം കെ നേതാവ് തിരുച്ചി ശിവയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

1

Image Credit: facebook@CPIM Kerala

നയപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജ്ഭവന് എതിരായ പ്രതിഷേധം എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. ശക്തമായ ജനകീയ മുന്നേറ്റമാണ് നടക്കാന്‍ പോകുന്നത് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.

2

Image Credit: facebook@CPIM Kerala

രാജ്ഭവന് ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച് നടത്തുന്നത്. അതേസമയം മാര്‍ച്ച് തുടങ്ങും മുന്‍പേ ഭൂരിപക്ഷം ജീവനക്കാരും രാജ്ഭവനില്‍ ജോലിക്കെത്തിയിരുന്നു. അതിനിടെ എല്‍ ഡിഎ ഫിന്റെ രാജ്ഭവന്‍ പ്രതിരോധത്തിന് തടസമില്ല എന്ന് ഹൈക്കോടതി പറഞ്ഞു.

3

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജ്ഭവന്‍ പ്രതിരോധത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ തടയണം എന്ന് ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.

4

ഇത്തരം സമരങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. ഹാജര്‍ ഉറപ്പുവരുത്തിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നത് എന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെന്ന് എങ്ങനെ അറിയും എന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു.

5

Image Credit: facebook@CPIM Kerala

അതേസമയം സുരേന്ദ്രന്റെ പരാതി പരിഗണിക്കണം എന്ന് ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തില്‍ പങ്കെടുക്കേണ്ടെന്ന് എല്‍ ഡി എഫ് നേരത്തെ തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ നിലവില്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. പ്രകടനത്തിന്റെ പേരില്‍ രാജ്ഭവന്‍ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+