വിഎം സുധീരൻ്റെ രാജി; വിവിധ രീതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
കൊച്ചി/കണ്ണൂർ: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള കോൺഗ്രസിലെ മുതിർന്ന നേതാവ് വി എം സുധീരൻ്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സുധീരൻ്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ സതീശൻ ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് അറിയില്ലെന്നും വിശദീകരിച്ചു. സുധീരനെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം, സുധീരൻ്റെ രാജിയുടെ കാരണം അറിയില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെയും പ്രതികരണം. സുധീരൻ തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് എഴുതിയതെന്ന് വായിച്ചശേഷം പറയാമെന്നും കെ സുധാകരൻ കണ്ണൂരിൽ വ്യക്തമാക്കി. എന്നാൽ, സുധീരൻ്റെ രാജി ശരിയായ നടപടിയല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ രാജിയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും രാഷ്ട്രീയകാര്യ സമിതിയുടെ പ്രസക്തി കോൺഗ്രസിൽ നഷ്ടപ്പെട്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി തുറന്നടിച്ചു.

കടുത്ത അതൃപ്തിയെ തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചത്. ഇന്നലെ രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറിയിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജിയെന്നുള്ളതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. കൂടിയാലോചനകളിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നതായും പരാതിയുണ്ട്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തുന്നു. അതേസമയം, രാജിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും വിഎം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, വി എം സുധീരൻ്റെ രാജിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതികരണം. വി.എം.സുധീരൻ രാജി വച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. എന്തായാലും വിഎം സുധീരനെ നേരിൽ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും വി ഡി സതീശൻ കൊച്ചിയിൽ പ്രതികരിച്ചു. അദ്ദേഹത്തെ പോലുള്ള മുതിർന്ന നേതാവിൻ്റെ രാജി നിരാശജനകമാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. രാജി പ്രഖ്യാപനം വേദനിപ്പിക്കുന്നതാണ്. എന്തെങ്കിലും സമ്മർദ്ദം മൂലമാണ് രാജിയെന്ന് കരുതുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷനേതാവിൻ്റെ സമാന രീതിയിലുള്ള പ്രതികരണം തന്നെയാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും നടത്തിയത്. വി എം സുധീരൻ്റെ രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള രാജിയെ കുറിച്ച് അറിയില്ല. ഫോണില്‍ സംസാരിച്ചെന്നും സുധീരന്‍ കാരണം പറഞ്ഞില്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. സുധീരൻ തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എല്ലാ മുതിർന്ന നേതാക്കളോടും ബഹുമാനമാണ്. സുധീരനെയും മുല്ലപ്പള്ളിയെയും വിളിക്കാറുണ്ട്. എന്നാൽ പലരും പ്രതികരിക്കാറില്ലെന്നും കെ സുധാകരൻ പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിരുന്നു. മുല്ലപ്പള്ളി ഇപ്പോള്‍ ഫോണെടുക്കാറില്ല. അതു കൊണ്ട് സംസാരിക്കാറുമില്ല. കെപിസിസി പുനഃസംഘടനയെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീരുമാനം വൈകാതെയുണ്ടാകുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്‍റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് പി ടി തോമസ് പറഞ്ഞു. സുധീരന്‍റെ വീട്ടില്‍ പോയി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു. എന്നാൽ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരൻ്റ രാജിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രതികരണം.

വിഎം സുധീരൻ രാജിവച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ പ്രതികരണം. സുധീരൻ്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയിൽ വേണമെന്നും അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അതേസമയം,സുധീരന്റെ രാജി എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. രാജി തീരുമാനം ദൗർഭാഗ്യകരമാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് നടത്തുന്ന നീക്കങ്ങൾക്ക് സുധീരന്റെ രാജി പോറലേൽപ്പിക്കും. രാജിക്ക് പിന്നിലെ വികാരമെന്താണെന്ന് വ്യക്തമാക്കേണ്ടത് സുധീരനാണെന്നും രാഷ്ട്രീയകാര്യ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടതാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.

ഒരിടവേളയ്ക്കു ശേഷം, കോൺഗ്രസിൽ പുതിയ നേതൃത്വം അധികാരത്തിലെത്തുമ്പോഴും പാർട്ടിയിലെ അഭിപ്രായഭിന്നതകളും തർക്കങ്ങളും രൂക്ഷമാവുകയാണ്. ഇത് സൂചിപ്പിക്കുന്നതാണ് മുതിർന്ന നേതാവ് വിഎം സുധീരൻ്റെ രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള രാജി. കോൺഗ്രസിലെ പൊട്ടിത്തെറിയെ തുടർന്ന്, നേരത്തെ കെ പി അനിൽകുമാറും പിഎസ് പ്രശാന്തും ജി രതികുമാറും പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്നിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications