ഔഫിനെ കൊലപ്പെടുത്തിയവർക്ക് വേണ്ടി ലീഗ്, കോൺഗ്രസ് നേതാക്കൾ; രൂക്ഷവിമർശനവുമായി എസ്.വൈ.എസ്
കാസർഗോഡ്; ഡിവൈഎഫ്ഐ പ്രവർത്തകൻ കാസര്‍ഗോട്ടെ ഔഫ് അബ്ദുല്‍ റഹ് മാനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി രംഗത്തെത്തിയ ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടിയെന്നും എസ്.വൈ.എസ് കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ്.ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ പി നാരായണനാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയും ലോയേഴ്‌സ് ഫോറം സംസ്ഥാന നേതാവുമായ അഡ്വ എന്‍ എ ഖാലിദും ലോയേഴ്‌സ് ഫോറത്തിന്റെ മറ്റൊരു ജില്ലാ നേതാവുമാണ് പ്രതികളുടെ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും ഒപ്പ് അറ്റസ്റ്റ് ചെയ്തതും.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.വൈ.എസിന്റെ വിമർശനം. പത്രകുറിപ്പിന്റെ പൂർണരൂപം വായിക്കാം
"കാസര്‍ഗോട്ടെ ഔഫ് അബ്ദുല്‍ റഹ് മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടി. ആ അനാഥ കുടുംബത്തിന്റെ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ആ വീട്ടില്‍ പോയത് കൊണ്ട് എന്ത് പ്രയോജനം?.
ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികള്‍ക്ക് വേണ്ടി ഈ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഹാജറായത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യുന്ന കോണ്‍ഗ്രസും ലീഗും കനത്തവിലനല്‍കേണ്ടി വരുമെന്നും എസ്.വൈ.എസ് മുന്നറിയിപ്പ് നല്‍കി."












Click it and Unblock the Notifications