ഇടത് സർക്കാർ പൊതുവിദ്യാഭ്യാസമേഖലക്ക് നൽകിയ ഉണർവ്വ് സമാനതകളില്ലാത്തത്: കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ മിഷൻ പദ്ധതികളിലൊന്നായിരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലക്ക് നൽകിയ ഉണർവ്വ് സമാനതകളില്ലാത്തതാണെന്ന് സി പി എം നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. മുന്നേറ്റമാണ് കഴിഞ്ഞ ആറ് വർഷമായി നടത്തുന്നത്. കേരള ആസൂത്രണബോർഡ് പുറത്തിറക്കിയ 2021-22 വർഷത്തെ സാമ്പത്തികാവലോകന റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ചില കണക്കുകൾ ആ മുന്നേറ്റത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം സംബന്ധിച്ച കണക്കുകൾ നോക്കാം. 2016-17 അധ്യയനവർഷം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ (LP വിഭാഗം) പ്രവേശനം നേടിയത് സർക്കാർ സ്കൂളുകളിൽ 15588 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 25,199 കുട്ടികളുമാണ്. ആകെ 40,787 കുട്ടികൾ. 2020-21 അധ്യയനവർഷം ഈ എണ്ണത്തിൽ രണ്ടര ഇരട്ടിയുടെ വർദ്ധനവ് സംഭവിച്ചു. സർക്കാർ സ്കൂളുകളിൽ 50,124 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 56,196 കുട്ടികളും പ്രവേശനം നേടി. ആകെ 1,06,320 പ്രവേശനങ്ങളാണ് നടന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ (UP വിഭാഗം) പ്രവേശനം ഈ കാലയളവിൽ 64,145ൽ നിന്നും 97,112 ആയാണ് വർദ്ധിച്ചത്. 2016-17ൽ സർക്കാർ സ്കൂളുകളിൽ 5475 കുട്ടികൾ പ്രവേശനം നേടിയപ്പോൾ 2020-21ൽ ആയത് മൂന്നിരട്ടിയിലേറെ വർദ്ധിച്ച് 20,018 ആയി. എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം 58,670ൽ നിന്നും 77,094 ആയി ഉയർന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴി പൊതുവിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും വലിയ വിഭാഗം രക്ഷിതാക്കളെ അത്തരം വിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തത് വഴിയാണ് ഈ മാറ്റം സാധ്യമായത്.
ഒട്ടനവധി കാര്യങ്ങളാണ് സൗജന്യവും സാർവ്വത്രികവുമായ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ വേണ്ടി കഴിഞ്ഞ ആറ് വർഷങ്ങളായി സർക്കാർ ചെയ്തുവരുന്നത്. സംസ്ഥാനത്തുളള സർക്കാർ സ്കൂളുകളുടെ പശ്ചാത്തല വികസനവും സൗകര്യവും മെച്ചപ്പെടുത്താൻ പിണറായി വിജയൻ സർക്കാർ ചെയ്തത് ഈ നാട്ടിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്.
എല്ലാ പൊതുവിദ്യാലയങ്ങളും ഡിജിറ്റൽ പഠനം സാധ്യമാക്കാൻ സജ്ജമാക്കിയത് ഈ കാലയളവിലാണ്. രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസസംസ്ഥാനമെന്ന പദവി കേരളത്തിന് ലഭിച്ചു.
ഒരു മണ്ഡലത്തിലെ ഒരു സ്കൂളെങ്കിലും മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി കിഫ്ബിയിൽ നിന്നും 5 കോടി രൂപ അനുവദിച്ച് 141 സ്കൂളുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കി. ഇതിന് പുറമെ,386 സ്കൂളുകൾക്ക് 3 കോടി രൂപയും, 446 സ്കൂളുകൾക്ക് ഒരു കോടി രൂപയും അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കി.
ഈ പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാക്കുകയോ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലോ ആണ്. എന്റെ മണ്ഡലത്തിൽ കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിലും കുളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലും ഈ പദ്ധതികൾ പൂർത്തിയാക്കി. ഇതിന് പുറമെ പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ വിനിയോഗിച്ചും പ്രൈമറി സ്കൂളുകളുടെ ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിച്ചു.
നമ്മുടെ കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരെ നവകേരളത്തിന്റെ പതാകവാഹകരാക്കുക എന്നതാണ് എൽഡിഎഫ് സർക്കാരുകളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിൽ വളരെയധികം സംഭാവനകൾ നൽകി പൊതുവിദ്യാഭ്യാസ മേഖലയെ അക്ഷരാർത്ഥത്തിൽ പുനർജ്ജീവിപ്പിച്ച നയങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിസഭയുടെ ഭാഗമായിരുന്നു എന്നതിൽ വലിയ അഭിമാനമുണ്ട്. മുൻ സർക്കാരിന്റെ മികച്ച രീതിയിലുള്ള തുടർച്ചയാണ് കഴിഞ്ഞ ഒരു വർഷമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ രണ്ടാം പിണറായി സർക്കാരും ഈ മേഖലക്ക് നൽകുന്നത്.
കോവിഡ് മഹാമാരിയുടെ ഭീഷണി കുറയുമ്പോൾ കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലെത്തി. നിലവിൽ ആർജ്ജിച്ച ഭൗതിക നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ലോകോത്തരമായ വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിൽ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇനി ഏറ്റെടുക്കേണ്ടത്. അതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. കേരളജനത സമ്മാനിച്ച ഭരണത്തുടർച്ച പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടങ്ങളാകും നമുക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications